ദൃശ്യവിരുന്നൊരുക്കി പെഴ്‌സിയിഡിസ് ഉൽക്കാവർഷം; ആകാശത്ത് പെയ്തിറങ്ങിയത് നൂറോളം ഉൽക്കകൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

ദൃശ്യവിരുന്നൊരുക്കി പെഴ്‌സിയിഡിസ് ഉൽക്കാവർഷം; ആകാശത്ത് പെയ്തിറങ്ങിയത് നൂറോളം ഉൽക്കകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2024, 06:45 am IST
FacebookTwitterWhatsAppTelegram

ആകാശത്ത് പെയ്തിറങ്ങി പെഴ്‌സിയിഡിസ് ഉൽക്കാവർഷം. ഷാർജയിലെ മെലീഹ മരുഭൂമിയിൽ, മനോഹരമായ മലനിരകളുടെ പശ്ചാത്തലത്തിൽ പ്രത്യേകം തയാറാക്കിയ ക്യാമ്പ് സൈറ്റിൽ മൂന്നുറിലേറെ പേരാണ് ഉൽക്കാവർഷം കാണാനെത്തിയത്. വിപുലമായ സജ്ജീകരണങ്ങളായിരുന്നു വിസ്മയക്കാഴ്ച കാണാനായി ഒരുക്കിയിരുന്നതെന്ന് കാണികൾ പറഞ്ഞു.

അത്യാധുനിക ടെലിസ്‌കോപുകളിലൂടെ വാനനിരീക്ഷണം നടത്താനുള്ള സൗകര്യമടക്കം ഒരുക്കിയാണ് ആകാശവിസ്മയം കാണാനെത്തിയവരെ മെലീഹ നാഷണൽ പാർക്ക് സ്വീകരിച്ചത്. ഈ അപൂർവ്വ ദൃശ്യം ആസ്വദിക്കാൻ വെള്ള വെളിച്ചം പൂർണമായി ഒഴിവാക്കി, മങ്ങിയ ചുവപ്പ് വെളിച്ചം മാത്രമായിരുന്നു ഒരുക്കിയിരുന്നത്. രാത്രി 10 മണിയോടെ കൺകുളിർമയേകുന്ന ആകാശക്കാഴ്ചയായ ഉൽക്കാവർഷം ദൃശ്യമായി തുടങ്ങിയെന്നും മെലീഹ നാഷണൽ പാർക്ക് അധികൃതർ വ്യക്തമാക്കി.

ഉൽക്കാവർഷ നിരീക്ഷണത്തിനു പുറമേ, പ്രായഭേദമന്യേ പങ്കെടുക്കുന്നവരെയെല്ലാം ആകർഷിക്കാൻ പാകത്തിൽ വൈവിധ്യമാർന്ന വേറെയും പരിപാടികൾ ഒരുക്കിയിരുന്നു. വിദഗ്ധരുടെ നേതൃത്വത്തിൽ ഉൽക്കാവർഷത്തെക്കുറിച്ചുള്ള പ്രത്യേക സെമിനാർ, അതിഥികൾക്ക് പങ്കെടുക്കാൻ കഴിയുന്ന ക്വിസ് മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചിരുന്നു.

ഇതിനുപുറമെ ദൂരദർശിനിയിലൂടെ ചന്ദ്രനെയും മറ്റ് ഗ്രഹങ്ങളെയും കാണാനുള്ള സൗകര്യവും പാർക്കിലെത്തിയവർക്ക് ഒരുക്കിയിരുന്നു. വരും വർഷങ്ങളിൽ ഇത്രയും വ്യക്തതയോടെ പെഴ്‌സിയിഡിസ് ഉൽക്കവർഷം കാണാൻ ആകില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

Tags: gulfperseids meteor shower
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies