മലയാളത്തിന് ഇന്നും സ്വന്തം ബാലാമണിയാണ് നവ്യ നായർ. നായികയായി അരങ്ങേറ്റം കുറിച്ച നടി കരിയറിൽ തിളങ്ങി നിൽക്കുന്നതിന്റെ ഇടയിലാണ് കുടുംബജീവിതത്തിലേക്ക് കടക്കുന്നത്. മകൻ വലുതായതിന് ശേഷമാണ് പിന്നീട് നവ്യ വീണ്ടും അഭിനയത്തിൽ സജീവമായത്. വീടിന് മുകളിൽ മാതംഗി എന്ന നൃത്തവിദ്യാലയവും നവ്യ നടത്തുന്നുണ്ട്. തന്റെ യൂട്യൂബ് ചാനലിൽ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന നവ്യയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. സ്ത്രീകൾക്ക് ഫിനാഷ്യൻ ഫ്രീഡം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യക്തയെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചും നടി ഇതിൽ സംസാരിക്കുന്നുണ്ട്.
സ്ത്രീകൾക്ക് ഫിനാൻഷ്യൽ ഫ്രീഡം ഉണ്ടായിരിക്കണമെന്ന് താരം വീഡിയോയിൽ പറഞ്ഞു. അല്ലെങ്കിൽ നമുക്ക് നമ്മുടെ അവകാശങ്ങൾ പോലും നേടിയെടുക്കാൻ കഴിയാതെ വരും. അതുപോലെ വിവാഹം കഴിക്കുക എന്നതല്ല ജീവിതത്തിന്റെ അവസാന വാക്ക്. നമ്മുടെ ഭർത്താവ്, മക്കൾ, മാതാപിതാക്കൾ, വീട് എന്ന രീതിയിലേക്ക് സ്ത്രീകൾ അവരുടെ ലോകത്തെ ചെറുതാക്കരുത്. ഫിനാൻഷ്യൽ ഇന്റിപെൻഡൻസ് എല്ലാവർക്കും അവകാശപ്പെട്ടതാണ്.
വിവാഹത്തിന് ശേഷമാണ് ഞാൻ എന്നെ കൂടുതൽ സ്നേഹിക്കാൻ തുടങ്ങിയതെന്നും താരം പറഞ്ഞു. സ്വയം പ്രയോറിറ്റി കൊടുക്കണമെന്നും എനിക്ക് തോന്നി തുടങ്ങിയത് വിവാഹത്തിനുശേഷമാണ്. നമ്മളെ സ്നേഹിക്കാൻ നമ്മൾ സമയം കണ്ടെത്തിയില്ലെങ്കിൽ നമുക്കൊപ്പം ഒരു പട്ടിയുമുണ്ടാകില്ല. എന്റെ എക്സ്പീരിയൻസിൽ നിന്നാണ് ഞാൻ എല്ലാം പറയുന്നത്.
തന്റെ കഷ്ടപ്പാടിലാണ് മാതംഗി ഉണ്ടായത്. അതിനായി ഉപയോഗിച്ച ഓരോ രൂപയും സ്വന്തം വിയർപ്പിന്റെ ഫലമാണ്. വീടിന്റെ ലക്ഷ്വറി കുറച്ച് ആ പണം ഉപയോഗിച്ചാണ് മാംതഗി ഒരുക്കിയത്. അങ്ങനെ ചെയ്തത് കൊണ്ട് താമസിക്കാൻ വീടും നൃത്ത വിദ്യാലയവും ഒരു പോലെ പണിയാൻ സാധിച്ചു. നന്ദാവന എന്നാണ് വീടിന്റെ പേരെന്നും താരം വീഡിയോയിൽ പറഞ്ഞു.















