പാരിസ് ഒളിമ്പിക്സിലെ മെഡൽ ജേതാക്കളെ നേരിൽ കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 78-ാം സ്വാതന്ത്ര്യദിനത്തിലാണ് കായിക താരങ്ങളെ അദ്ദേഹം അനുമോദിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു.
മെഡൽ ജേതാക്കളുമായി അദ്ദേഹം ചിത്രം പകർത്തുകയും അല്പ നേരം സംസാരിക്കുകയും ചെയ്തു. പി.ആർ ശ്രീജേഷ് ആണ് ഇന്ത്യൻ ഹോക്കി താരങ്ങൾ ഒപ്പിട്ട ജഴ്സി സമ്മാനിച്ചത്. നായകൻ ഹർമൻ പ്രീത് സിംഗ് ഹോക്കി സ്റ്റിക്കും സമ്മാനിച്ചു.
ഹോക്കി ടീമംഗങ്ങൾ മെഡലുമായി പ്രധാനമന്ത്രിക്കൊപ്പം ഫോട്ടോയ്‌ക്കും പോസ് ചെയ്തു. രണ്ടു വെങ്കലമെഡൽ നേടി ചരിത്രം സൃഷ്ടിച്ച ഷൂട്ടർ മനു ഭാക്കർ, സരബ്ജ്യോത് സിംഗ്, സ്വപ്നിൽ കുസാലെ ഗുസ്തി താരം അമൻ സെഹ്റാവത്ത് എന്നിവരും അദ്ദേഹത്തെ കണ്ടിരുന്നു.
&
#WATCH | PM Narendra Modi meets the Indian contingent that participated in #ParisOlympics2024, at his residence. pic.twitter.com/XEIs5tHrrI
— ANI (@ANI) August 15, 2024















