ഫിൽറ്റർ ഇല്ലാതെ, കിടിലൻ ഫിൽറ്റർ കോഫി ഉണ്ടാക്കാം; പാലും വെള്ളവും കോഫി പൗഡറും മാത്രം മതി
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഫിൽറ്റർ ഇല്ലാതെ, കിടിലൻ ഫിൽറ്റർ കോഫി ഉണ്ടാക്കാം; പാലും വെള്ളവും കോഫി പൗഡറും മാത്രം മതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2024, 07:38 pm IST
Facebook
Twitter
WhatsAppTelegram

ആർക്കാണ് നല്ലൊരു ഫിൽറ്റർ കോഫി ഇഷ്ടമില്ലാത്തത്.. സൗത്ത് ഇന്ത്യൻ ഫിൽറ്റർ കോഫി ഉണ്ടാക്കുക എന്നത് അൽപം ചടങ്ങുള്ള കാര്യം തന്നെയാണ്. അതിനായി കോഫി ഫിൽറ്റർ വേണമെന്നതാണ് സം​ഗതി. പക്ഷെ, ഫിൽറ്റർ ഇല്ലാതെയും അതേ രുചിയിൽ ഫിൽറ്റർ കോഫി തയ്യാറാക്കാം. അതിനായി പാലും വെള്ളവും കാപ്പി പൊടിയും മാത്രം മതി.

ചെയ്യേണ്ടതിങ്ങനെ..

ആദ്യമായി ഡികോക്ഷനാണ് (decoction) ഉണ്ടാക്കേണ്ടത്. ഇതിന് വേണ്ടി ഒരു സോസ് പാനിൽ വെള്ളം തിളപ്പിക്കാം. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ കോഫി പൗഡർ ഇട്ട് തിളപ്പിക്കണം. ഇൻസ്റ്റന്റ് കോഫി പൗഡർ ഉപയോ​ഗിക്കരുത്. സാധാരണ കോഫി പൗഡറാണ് ഇതിനാവശ്യം. അതുമല്ലെങ്കിൽ ഫിൽറ്റർ കോഫി പൗഡർ വിപണിയിൽ ലഭ്യമാണ്, അതും ഉപയോ​ഗിക്കാം.

നന്നായി തിളച്ച ശേഷം തീ ഓഫാക്കി, പാൻ മൂടിവയ്‌ക്കുക. വായു കടക്കാത്ത വിധം മൂടിവയ്‌ക്കണം. ഡികോക്ഷൻ തയ്യാറാക്കുന്നതിന് വേണ്ടിയാണിത്. ഇത്തരത്തിൽ 15 മിനിറ്റ് മൂടി വയ്‌ക്കുക. കോഫി പൗഡറിലെ തരികൾ താഴെ അടിയുന്നതിന് വേണ്ടിയാണ് ഇപ്രകാരം വയ്‌ക്കുന്നത്.

അടുത്തതായി സോസ് പാനിലേക്ക് നല്ല കട്ടിയുള്ള പാൽ ഒരു ഒന്നര കപ്പ് ഒഴിച്ചുകൊടുക്കുക. പാട വരാത്ത രീതിയിൽ പാൽ തിളപ്പിച്ച് എടുക്കുക. അതിന് ശേഷം 250 MLന്റെ സ്റ്റീൽ ​ഗ്ലാസിലേക്ക് ഒരു ഒന്നര ടീസ്പൂൺ പഞ്ചസാര ഇടുക. കൂടുതൽ മധുരം വേണ്ടവർക്ക് ഇനിയും ചേർക്കാം. അതിലേക്ക് നേരത്തെ തയ്യാറാക്കി വച്ച ഡികോക്ഷൻ ചേർക്കുക. ഏകദേശം മൂന്ന് ടേബിൾ സ്പൂൺ ഡികോക്ഷനാണ് ​ഗ്ലാസിലേക്ക് ചേർക്കേണ്ടത്. അടിഞ്ഞുകൂടിയ കോഫിയുടെ തരികൾ ഒഴിവാക്കി വേണം ചേർക്കാൻ. ശേഷം ​ഗ്ലാസിലേക്ക് തിളപ്പിച്ചുവച്ച ചൂടുള്ള പാൽ ചേർത്തുകൊടുത്ത്, നല്ലപോലെ പതിപ്പിച്ച് ആറ്റുക.

ഫിൽറ്റർ കോഫി തയ്യാർ..

Tags: CoffeeSUBFilter CoffeeIndian filter coffee
Share
Tweet
SendShare

More News from this section

കരുവാറ്റ വയോധികന്റെ കൊലപാതകം; സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം, അന്വേഷണം പൂർത്തിയായി, ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും

യൂണിയൻ തെരഞ്ഞെടുപ്പിനായി തോരണം കെട്ടുന്നതിനിടെ ലോ കോളേജ് വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

സഹകരണ ബാങ്കുകളിലെ സാമ്പത്തിക ക്രമക്കേട്; മൂന്ന് ജില്ലകളിൽ ഒരേസമയം ഇഡി പരിശോധന, തൃശ്ശൂരിൽ മാത്രം അഞ്ചിടങ്ങളിൽ റെയ്ഡ്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

Latest News

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies