മലപ്പുറം: എടിഎമ്മിനുള്ളിൽ ദേശീയപതാക അലക്ഷ്യമായി ഉപേക്ഷിച്ച നിലയിൽ. മലപ്പുറം കാളികാവിലാണ് സംഭവം. ഇസാഫ് ബാങ്ക് എടിഎം കൗണ്ടറിനുളളിലാണ് വൈകിട്ടോടെ ദേശീയപതാക തറയിൽ വെറുതെ ചുരുട്ടി ഇട്ടിരിക്കുന്ന നിലയിൽ കാണപ്പെട്ടത്.
വൈകിട്ട് ആറരയോടെ എടിഎമ്മിലെത്തിയ പ്രദേശവാസിയാണ് ഈ ഗുരുതര വീഴ്ച കണ്ടെത്തിയത്. സ്വാതന്ത്ര്യദിനത്തിന് ഉയർത്തിയ പതാകയാണ് ഇത്തരത്തിൽ ഉപേക്ഷിച്ചതെന്ന് സൂചനയുണ്ട്. കയറ് പോലും മാറ്റാതെ എടിഎമ്മിന്റെ തറയിൽ ചുരുട്ടി ഇട്ടിരിക്കുകയായിരുന്നു.
സംഭവം അധികാരികളുടെ ശ്രദ്ധയിൽപെടുത്തുമെന്ന് പ്രദേശവാസി അറിയിച്ചു. പൊലീസിന്റെയും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.















