ന്യൂഡൽഹി : 78-ാമത് സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യക്ക് ആശംസകൾ നേർന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഇന്ത്യയുമായുള്ള തന്ത്രപ്രധാന പാങ്കാളിത്തത്തിനും ബന്ധങ്ങൾക്കും റഷ്യ വലിയ പ്രാധാന്യം നൽകുന്നുവെന്നും അത് കൂടുതൽ വിപുലപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും പുടിൻ പറഞ്ഞു.
“ഇന്ത്യയുമായുള്ള തന്ത്രപ്രധാന പാങ്കാളിത്തത്തിനും ബന്ധങ്ങൾക്കും ഞങ്ങൾ വലിയ പ്രാധാന്യം നൽകുന്നു. മോസ്‌കോയിൽ അടുത്തിടെ നടത്തിയ ചർച്ചകളുടെ ഭാഗമായി ഉണ്ടാക്കിയ കരാറുകളുടെ സ്ഥിരതയുള്ള നടപ്പാക്കൽ റഷ്യൻ-ഇന്ത്യ സഹകരണം ശക്തിപ്പെടുന്നതിനൊപ്പം കൂടുതൽ വികസനത്തിനും സംഭാവന നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്,” രാഷ്‌ട്രപതി ദ്രൗപദി മുർമുവിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അഭിസംബോധന ചെയ്ത പ്രസ്താവനയിൽ പുടിൻ പറഞ്ഞു.
സാമൂഹിക, സാമ്പത്തിക, ശാസ്ത്ര-സാങ്കേതിക മേഖലകളിലും മറ്റ് പല മേഖലകളിലും ഇന്ത്യ വിജയം കൈവരിക്കുകയും ലോക വേദിയിൽ ഉയർന്ന സ്‌ഥാനം നേടുകയും ചെയ്തതായും പുടിൻ പറഞ്ഞു. . രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും ആരോഗ്യവും വിജയവും നേരാനും അദ്ദേഹം മറന്നില്ല.
കഴിഞ്ഞ ജൂലൈയിൽ പ്രധാനമന്ത്രി മോദി മോസ്‌കോയിൽ ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു. സന്ദർശന വേളയിൽ ഇന്ത്യ-റഷ്യ ബന്ധം വളർത്തിയെടുക്കുന്നതിനുള്ള വഴികളും ചർച്ചയായിരുന്നു. പ്രധാനമന്ത്രിക്ക് റഷ്യയുടെ പരമോന്നത ബഹുമതിയും അന്ന് പുടിൻ സമ്മാനിച്ചിരുന്നു.vv