വിശാഖപട്ടണം: ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനമായ എസ്എസ്എൽവി വിക്ഷേപിച്ചു. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 08നെ എസ്എസ്എൽവി ഭ്രമണപഥത്തിലെത്തിച്ചു. രാവിലെ 9.17ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നായിരുന്നു വിക്ഷേപണം. വിക്ഷേപണത്തിന്റെ മൂന്ന് ഘട്ടവും വിജയകരമായിരുന്നുവെന്ന് ഐഎസ്ആർഒ അറിയിച്ചു.
ഒരു വർഷം പ്രവർത്തന കാലാവധിയുള്ള ഇഒഎസ് 08, മൈക്രോസാറ്റ്/ഐഎംഎസ്-1 ബസിൽ നിർമ്മിച്ച മൂന്ന് നിരീക്ഷണ ഉപഗ്രഹങ്ങളാണ് വഹിക്കുന്നത്. ഇലക്ട്രോ ഒപ്റ്റിക്കൽ ഇൻഫ്രാറെഡ് പേലോഡ്, ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം, റിഫ്‌ളെക്ടോമെട്രി പേലോഡ് എന്നിവയാണത്. ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഎസ്ആർഒ എസ്എസ്എൽവി രൂപകൽപ്പന ചെയ്തത്.
എസ്എസ്എൽവിയുടെ അവസാന പരീക്ഷണ വിക്ഷേപണം കൂടിയാണിത്. 2002ലാണ് എസ്എസ്എൽവിയുടെ ആദ്യ വിക്ഷേപണം നടന്നത്. ഇത് പരാജയമായിരുന്നു. പിന്നീട് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടത്തിയ വിക്ഷേപണം വിജയമായിരുന്നു. പരിസ്ഥിതി നിരീക്ഷണം, പ്രകൃതി ദുരന്തങ്ങൾ, തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉപഗ്രഹം പങ്കുവയ്‌ക്കും,















