'മൺസൂൺ വധുക്കൾ' വർദ്ധിക്കുന്ന പാകിസ്താൻ; ശൈശവ വിവാഹത്തിന് കാരണം മഴയോ?
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

‘മൺസൂൺ വധുക്കൾ’ വർദ്ധിക്കുന്ന പാകിസ്താൻ; ശൈശവ വിവാഹത്തിന് കാരണം മഴയോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 12:20 pm IST
FacebookTwitterWhatsAppTelegram

വേനൽ കഴിഞ്ഞെത്തിയ ഒരു മഴക്കാലത്താണ് 14കാരി ഷാമിലയും 13കാരി ആമിനയും വിവാഹിതരാകുന്നത്. ഇരു സഹോദരിമാരെയും വിവാഹം ചെയ്തതാകട്ടെ അവരെക്കാൾ ഇരട്ടി പ്രായമുള്ള ആളുകളും. പാകിസ്താനിൽ ഇത്തരത്തിൽ മൺസൂൺ വധുക്കളെ ധാരാളമായി കാണാമെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആരാണ് മൺസൂൺ വധുക്കൾ? മഴയും പാകിസ്താനിലെ ശൈശവ വിവാഹങ്ങൾ വർദ്ധിക്കുന്നതും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? അറിയാം..

18 വയസിന് മുൻപ് വിവാഹിതരാകുന്ന പെൺകുട്ടികളുടെ കണക്കെടുത്ത് നോക്കിയാൽ ലോകത്ത് ആറാം സ്ഥാനത്താണ് പാകിസ്താൻ. പാകിസ്താനിലെ ശൈശവ വിവാഹങ്ങളുടെ നിരക്ക് 2021 വരെ അൽപം കുറഞ്ഞിരുന്നുവെങ്കിലും 2022ലെ പ്രളയത്തിന് ശേഷം ശൈശവ വിവാഹങ്ങളുടെ നിരക്കിൽ വൻ വർദ്ധനവുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ധാരാളം കൃഷിയിടങ്ങൾ നശിക്കുകയും മണ്ണിടിച്ചിലിലും പ്രളയത്തിലും നിരവധി പാവപ്പെട്ടവർക്ക് വീടുകളും സ്വത്തുക്കളും നഷ്ടപ്പെടുകയും ചെയ്തു. ഇവിടെ നിന്നാണ് ‘ മൺസൂൺ വധുക്കൾ’ എന്ന ട്രെൻഡ് ഉടലെടുക്കാൻ തുടങ്ങിയത്.

പ്രളയത്തിന് ശേഷം വരുന്ന ബാധ്യതകൾ തീർക്കുന്നതിനായി മാതാപിതാക്കൾ പെൺമക്കളെ അവരെക്കാൾ ഇരട്ടി പ്രായമുള്ള ആളുകൾക്ക് വിവാഹം ചെയ്ത് നൽകുന്നു. പകരമായി മാതാപിതാക്കൾക്ക് അവരുടെ കടങ്ങളും ബാധ്യതകളും തീർക്കുന്നതിനായി വരൻ ധനസഹായം നൽകും. പാകിസ്താനിലെ കുടുംബങ്ങൾ അതിജീവനത്തിനുള്ള ഏത് മാർഗവും കണ്ടെത്തും. പണത്തിന് പകരമായി അവരുടെ പെൺമക്കളെ വിവാഹം ചെയ്ത് കൊടുക്കുകയെന്നതാണ് അവർക്ക് മുന്നിലുള്ള ആദ്യ മാർഗമെന്ന് എൻജിഒ ഉദ്യോഗസ്ഥർ പറയുന്നു.

പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടിരിക്കുന്ന പാവങ്ങളെ ചൂഷണം ചെയ്യാൻ ഇത്തരത്തിൽ നിരവധി ആളുകൾ എത്താറുണ്ട്. പണത്തിന് പകരമായി അവർ കുടുംബങ്ങളിലെ 18 വയസിന് താഴെയുള്ള പെൺകുട്ടികളെയും ചോദിക്കും. ദാരിദ്ര്യത്തിൽ നിന്ന് കരകയറുകയെന്ന ഉദ്ദേശത്തോടെ മറ്റ് മാർഗങ്ങളില്ലാതെയാണ് പലരും തങ്ങളുടെ 13, 14 വയസുള്ള പെൺകുട്ടികളെ 40, 50 വയസുള്ള ആളുകൾക്ക് വിവാഹം ചെയ്ത് നൽകുന്നതെന്നാണ് സുജാഗ് സൻസാർ എന്ന എൻജിഒ സ്ഥാപകൻ പറയുന്നത്.

ലിപ്സ്റ്റിക് കിട്ടുമെന്ന് വിചാരിച്ചാണ് നജ്മ അലി എന്ന 14കാരി വിവാഹത്തിന് സമ്മതിച്ചത്. 2,50,000 രൂപയാണ് വരൻ നജ്മ അലിയുടെ മാതാപിതാക്കൾക്ക് നൽകിയത്. എന്നാൽ അത് കടമെടുത്ത പണമായിരുന്നു. ഇന്ന് അവൾ ഒരു കുട്ടിയുടെ അമ്മയാണ്. ഭർത്താവിന് ജോലി നഷ്ടമായതോടെ അവളുടെ മാതാപിതാക്കൾക്കൊപ്പമാണ് ഇപ്പോഴും അവൾ താമസിക്കുന്നതെന്നും ഉദ്യേഗസ്ഥർ പറഞ്ഞു.

Tags: monsoonPakisthanMonsoon Bride
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies