ഏറണാകുളം: പാരിസ് ഒളിമ്പിക്സിലെ വെള്ളി മെഡൽ നേട്ടത്തിന് ശേഷം ജന്മനാട്ടിലെത്തുന്ന ഇന്ത്യൻ മുൻ ഗോൾകീപ്പർക്ക് നാടിന്റെ സ്നേഹാദരവ്. നെടുമ്പാശ്ശേരി വിമാനത്താളവത്തിലിറങ്ങിയ താരത്തെ വൻ ജനാവലിയാണ് സ്വീകരിക്കാനെത്തിയത്. നെടുമ്പാശ്ശേരി മുതൽ ആലുവ വരെ റോഡ് ഷോ ഒരുക്കിയിട്ടുണ്ട്.
വഴിയലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഒളിമ്പ്യൻ ആലുവ യുസി കോളേങ്കിലെത്തും ഇവിടത്തെ ആദരിക്കൽ ചടങ്ങിന് ശേഷമാകും ശ്രീജേഷ് രാത്രിയോടെ കിഴക്കമ്പലത്തിലെ വീട്ടിലേക്ക് പോവുക.”അതിയായ സന്തോഷം മാത്രമെന്ന് താരം പ്രതികരിച്ചു. ജന്മനാടിന്റെ സ്വീകരണത്തിൽ സന്തോഷം. യുവതലമുറക്ക് പ്രചോദനമാകാൻ കഴിഞ്ഞു എന്നതിൽ സംതൃപ്തിയുണ്ട്.ഹോക്കിയിൽ വലിയ നേട്ടങ്ങൾ ഇനിയും കൈവരിക്കാൻ ആകും
“ഹോക്കി താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരളവും കൂടുതൽ സജ്ജമാക്കണം.കേരളത്തിൽ ഇതിനായി അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാകണം.ജില്ലകളിൽ ഒരു ഹോക്കി ടർഫ് എങ്കിലും വേണം.മുഖ്യമന്ത്രിയെ കാണുമ്പോൾ ഇക്കാര്യം ആവശ്യപ്പെടും.തന്നെ ആധുനിക ഇന്ത്യൻ ഹോക്കിയുടെ ദൈവമെന്ന് ഹോക്കി ഇന്ത്യ വിശേഷിപ്പിച്ചത് സ്വപ്നതുല്യമെന്നും” ശ്രീജേഷ് പറഞ്ഞു. ഒളിമ്പിക്സ് സെമിയിൽ സ്പെയിനിനെ തകർത്താണ് ഇന്ത്യ വെങ്കലം നേടിയത്. ടൂർണമെൻ്റിലുടനീളം ശ്രീജേഷ് മികവുറ്റ പ്രകടനം നടത്തിയിരുന്നു.