ഇന്ത്യ ഇനി പിങ്ക്ബോൾ ടെസ്റ്റ് മത്സരങ്ങൾക്ക് ( ഡേ നൈറ്റ്) ആതിഥേയത്വം വഹിക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഈഡൻ ഗാർഡൻസിൽ 2019 നവംബറിൽ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യ ആദ്യമായി പിങ്ക്ബോൾ ടെസ്റ്റ് മത്സരത്തിന് ആതിഥേയത്വം വഹിച്ചത്. പിന്നീടും ചില മത്സരങ്ങൾ നടത്തിയെങ്കിലും ഇനിയങ്ങോട്ട് അത്തരം മത്സരങ്ങൾ നടത്തില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ്ഷാ വ്യക്തമാക്കി.
രണ്ടുവർഷമായി ഇവിടെ ഡേ നൈറ്റ് ടെസ്റ്റ് നടത്തിയിട്ടില്ല. അഞ്ചു ദിവസത്തെ മത്സരങ്ങൾ രണ്ടോ മന്നോ ദിവസത്തിനുള്ള അവസാനിക്കുന്നതാണ് കാരണം. “നിങ്ങൾ അഞ്ചു ദിവസത്തെ മത്സരത്തിനായി ടിക്കറ്റ് വാങ്ങുന്നത്. എന്നാൽ മത്സരം രണ്ടോ മൂന്നോ ദിവസത്തിനകം അവസാനിക്കുന്നു. ഒരു റീഫണ്ടുമില്ല. ഇതൊരു വൈകാരികമായ കാര്യമാണ്”. —- ജയ്ഷാ പറഞ്ഞു.
നേരത്തെ ബംഗ്ലാദേശിനെതിരെ നടത്തിയ ഡേനൈറ്റ് ടെസ്റ്റ് മൂന്നു ദിവസത്തിലവസാനിച്ചപ്പോൾ ഇംഗ്ലണ്ടിനെതിരെയുള്ളത് രണ്ടു ദിവസത്തിൽ തീർന്നിരുന്നു. മൂന്നാം മത്സരത്തിൽ ശ്രീലങ്കയെ 238 റൺസിന് തോൽപ്പിച്ചിരുന്നു. അതേസമയം വനിതകളുടെ ടി20 ലോകകപ്പ് ഇന്ത്യയിൽ നടത്തില്ലെന്നും ജയ്ഷാ വ്യക്തമാക്കി. ബംഗ്ലാദേശിലാണ് ഇത്തവണ നടത്തേണ്ടിയിരുന്നത്. കലാപത്തെ തുടർന്നാണ് അനിശ്ചിതത്വമുണ്ടായത്.