തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂളുകളിൽ വീണ്ടും പരിഷ്‌കരണവുമായി മോട്ടോർ വാഹന വകുപ്പ. ഡ്രൈവിംഗ് പഠിപ്പിക്കുന്ന എല്ലാ വാഹനങ്ങൾക്കും ഒരേ നിറം നൽകാനാണ് നിർദ്ദേശം. മോട്ടോർസൈക്കിൾ ഒഴികെയുള്ള ഡ്രൈവിംഗ് പഠിപ്പിക്കുന്ന കാറുകളുടെ ബോണറ്റിലും ഇരുവശങ്ങളിലും കടും മഞ്ഞ നിറം നിർബന്ധം. ഇതു സംബന്ധിച്ച മോട്ടോർ വാഹന വകുപ്പ് ഉത്തരവിറക്കി.
സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളുമായി ബന്ധപ്പെട്ട് നിലവിലുള്ള പരിഷ്‌കാരങ്ങൾക്ക് പുറമെയാണ് പുതിയ നിർദ്ദേശം. മോട്ടോർ സൈക്കിൾ ഒഴികെയുള്ള എല്ലാ വാഹനങ്ങളിലും കടും മഞ്ഞ നിറംനിർബന്ധമാക്കണം.കാറുകളുടെ ബോണറ്റ് , ഡിക്കിയുമായി ചേർരുന്ന ഇരുവശങ്ങൾ, എന്നിവിടങ്ങളിലാണ് നിറം മാറ്റേണ്ടത്.
ഒക്ടോബർ ഒന്നിനകം ഇത് നിർബന്ധമായും നടപ്പാക്കാനാണ് നിർദ്ദേശം. ഡ്രൈവിംഗ് പഠിപ്പിക്കുന്ന വാഹനങ്ങളെല്ലാം ഒരേ ശ്രേണിയിൽ കൊണ്ടുവരാനാണ് മോട്ടോർ വാഹന വകുപ്പിന്റെ ശ്രമം. എന്നാൽ മോട്ടോർ വാഹന വകുപ്പിന്റെ കളർ കോട് ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയതാണ്. പുതി പരിഷ്‌കാരത്തിൽ ഡ്രൈവിംഗ് സ്‌കൂൾ അസോസിയേഷൻ യൂണിയനുകളും മോട്ടോർ വാഹന വകുപ്പും രണ്ടുതട്ടിലാണ്. അതേസമയം മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനത്തിൽ ഡ്രൈവിംഗ് സ്‌കൂൾ സംഘടനകൾ രോഷം പ്രകടപ്പിച്ചിട്ടുണ്ട്.