2022-ൽ ആണ് ഇംഗ്ലണ്ട് ഇതിഹാസം ആൻഡ്രു ഫ്ലിറ്റോഫിന്റെ ജീവിതത്തെ കീഴ്മേൽ മറിച്ച അപകടമുണ്ടായത്. ബിബിസിയുടെ ടോപ് ഗിയർ പരിപാടി ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം. മുഖത്ത് ഗുരുതരമായി പരിക്കേറ്റ താരത്തിന് നിരവധി ശസ്ത്രക്രിയകളും വേണ്ടിവന്നു. നഷ്ടപരിഹാരമായി 9 ദശലക്ഷം പൗണ്ടാണ് താരത്തിന് ലഭിച്ചത്. എന്നാൽ അപകടത്തിന് പിന്നാലെ തനിക്കുണ്ടായ ട്രോമകളെക്കുറിച്ച് തുറന്നു പറയുകയാണ് താരം.
“എനിക്ക് സംഭവച്ചത് വച്ചുനോക്കുമ്പോൾ ഞാൻ ഇവിടെയിരിക്കേണ്ടവനല്ല. എനിക്ക് സഹതാപം ആവശ്യമില്ല. ഞാൻ മാനസിക സമ്മർദ്ദങ്ങളോട് മല്ലിടുകയാണ്. ദുഃസ്വപ്നങ്ങളും കടന്നുപോയ ഓർമ്മകളും എന്നെ വേട്ടയാടുന്നു. ഈ ആഘാതങ്ങളോട് പോരടിക്കാൻ എനിക്ക് ത്രാണിയില്ല. ഞാനിപ്പോൾ എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഇതൊരിക്കലും നേരായാകില്ല”.
ഞാൻ ബുദ്ധിമുട്ടുകയാണ്, സഹായം ആവശ്യമാണ്. ഞാൻ പൊതുവെ സഹായം ചോദിക്കാറില്ല. ഞാനിപ്പോൾ ഓരോ രണ്ട് മിനിറ്റിലും കരച്ചിൽ നിർത്താൻ പാടുപെടുന്നുണ്ട്.,” ഫ്രെഡി ഫ്ലിൻ്റോഫിന്റെ ഫീൽഡ് ഓഫ് ഡ്രീംസ് ഓൺ ടൂർ എന്ന പരമ്പരയിൽ ഫ്ലിൻ്റോഫ് വെളിപ്പെടുത്തി.“ഞാൻ കൂടുതൽ പോസിറ്റീവാകാൻ ശ്രമിക്കുന്നുണ്ട്. എനിക്ക് രണ്ടാമത്തെ അവസരംകൂടിയുണ്ട്. അത് ഞാൻ പൂർണമായി വിനിയോഗിക്കും. കണ്ണീർ തുടച്ചുകൊണ്ട് ഫ്ലിറ്റോഫ് സൺഗ്ലാസ് വച്ചു.