കാന്താര എന്ന ഒറ്റ സിനിമ കൊണ്ട് ഋഷഭ് ഷെട്ടി ഏവർക്കും പ്രിയങ്കരനായ നടനാണ് ഋഷഭ് ഷെട്ടി . കാന്താര എന്ന സിനിമ ഹിറ്റാകും മുന്‍പ് കന്നട ഫിലിം ഇന്‍ഡസ്ട്രി ഒഴികെ കര്‍ണ്ണാടകയിലെ സാധാരണ സിനിമാ പ്രേമികള്‍ക്കിടയില്‍ അത്ര വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട നടനോ സംവിധായകനോ ആയിരുന്നില്ല ഋഷഭ് ഷെട്ടി. ആദ്യ കാലത്ത് കലാമൂല്യമുളള ഒരു നല്ലസിനിമ ചെയ്യാന്‍ അവസരം തേടി അലഞ്ഞു മടുത്ത് വളരെ ചെറിയ ബജറ്റില്‍ താരങ്ങളില്ലാതെ പടം ചെയ്ത ആളാണ് ഷെട്ടി.
പ്രശാന്ത് ഷെട്ടി എന്നാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക നാമം. പില്‍ക്കാലത്ത് അദ്ദേഹം ഋഷഭ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. നിലവില്‍ കാന്താര എന്ന സിനിമയുടെ തുടര്‍ച്ച ഒരുക്കുന്ന തിരക്കിലാണ് ഋഷഭ് ഷെട്ടി . ചിത്രത്തിന്റെ വിജയത്തിനായി ക്ഷേത്രദർശനങ്ങളും നടത്തുന്നുണ്ട് .
അടുത്തിടെയാണ് അദ്ദേഹം ഗോകർണയിലെ മഹാഗണപതി മഹാബലേശ്വർ ക്ഷേത്രത്തിൽ കുടുംബത്തോടൊപ്പം എത്തിയത്. കാന്താരയുടെ വിജയത്തിനായി പ്രത്യേക പൂജ നടത്താനാണ് അദ്ദേഹം എത്തിയത്. സുഹൃത്ത് രക്ഷിത് ഷെട്ടിയും ഒപ്പമുണ്ടായിരുന്നു . ക്ഷേത്രം പൂജാരി രാജഗോപാലിന്റെ നേതൃത്വത്തിലാണ് ഋഷഭ് ഷെട്ടിയ്‌ക്ക് വേണ്ടി വിശേഷാൽ പൂജകൾ നടത്തിയത് . ധാര അടക്കമുള്ള പൂജകളിലും താരം പങ്കെടുത്തു.
അതേസമയം ആദ്യ ഭാഗത്തില്‍ പ്രേക്ഷകര്‍ കണ്ട കഥയുടെ മുന്‍പ് നടന്ന സംഭവങ്ങളാകും കാന്താരയുടെ തുടര്‍ച്ചയില്‍ കാണാന്‍ കഴിയുക.ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ചിത്രം റിഷഭ് ഷെട്ടിയാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.ഫാന്റസിയും മിത്തും കൊണ്ട് മികച്ച് കാഴ്ചാനുഭവം സൃഷ്ടിച്ച കാന്താര ബ്ലോക്ബസ്റ്റർ ചാർട്ടിൽ ഇടം നേടിയിരുന്നു.















