ഷിർദി ; അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും ഷിർദിയിലെ സായിബാബ ക്ഷേത്രത്തിൽ ദർശനം നടത്തി . സായിബാബയ്‌ക്ക് പൂക്കളും വർണ്ണാഭമായ ഷാളും അർപ്പിച്ചു അദാനി ദ്വാരകമയി, ഗുരുസ്ഥാൻ എന്നിവിടങ്ങൾ സന്ദർശിക്കുകയും അവിടെ പ്രാർത്ഥനകൾ നടത്തുകയും ചെയ്തു.
ശ്രീ സായിബാബ സൻസ്ഥാൻ ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഗോരക്ഷ് ഗദിൽക്കറും മുൻ ബിജെപി എംപി സുജയ് വിഖേ പാട്ടീലും ഗൗതം അദാനിക്ക് സായി ബാബയുടെ ഷാളും വിഗ്രഹവും സമ്മാനിച്ചു.















