എന്ന സിനിമയിലെ അഭിനയത്തിലൂടെ മലയാളികളുടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച കുട്ടിത്താരങ്ങളാണ് ദേവനന്ദയും ശ്രീപഥും. ഇന്ന് ദേശീയ പുരസ്കാരത്തിന്റെ തിളക്കത്തിൽ ശ്രീപഥ് നിൽക്കുമ്പോൾ മാളികപ്പുറം ടീമിന് മുഴുവൻ അഭിമാനമാവുകയാണ് ഈ കുഞ്ഞു കലാകാരൻ. ശ്രീപഥിനെ ദേവനന്ദ ആദരിക്കുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന സുമതി വളവിന്റെ പൂജാ ചടങ്ങിലാണ് ദേവനന്ദ ശ്രീപഥിനെ പൊന്നാടയണിയിച്ച് ആദരിച്ചത്.
ഈ പുരസ്കാരം മാളികപ്പുറം ടീമിനുള്ളതാണെന്നും ദേശീയ അവാർഡ് കിട്ടിയെന്ന് അറിഞ്ഞ ശേഷം തന്നെ ആദ്യം വിളിച്ചത് അഭിലാഷ് ചേട്ടനാണെന്നും ശ്രീപഥ് പ്രതികരിച്ചു. വളരെയധികം സന്തോഷമുണ്ട്. അവാർഡ് കിട്ടിയെന്ന് അറിഞ്ഞപ്പോൾ ഞാൻ ആദ്യം ഞെട്ടിപ്പോയി. വിശ്വസിക്കാൻ പറ്റിയില്ല. സ്റ്റേറ്റ് അവാർഡ് പ്രതീക്ഷിച്ചിരുന്നു. അത് കിട്ടിയില്ലെന്ന് അറിഞ്ഞപ്പോൾ ടിവി ഓഫ് ചെയ്ത് വച്ചു. പിന്നീട് അമ്മയുടെ ഒരു സുഹൃത്താണ് അവാർഡ് കിട്ടിയ കാര്യം വിളിച്ച് പറഞ്ഞത്. കള്ളം പറയുന്നുവെന്നാണ് ആദ്യം വിചാരിച്ചിരുന്നത്. ഉടൻ തന്നെ ടിവി വച്ച് നോക്കിയപ്പോൾ ആദ്യം കണ്ടത് തന്റെ ഫോട്ടോയായിരുന്നു. പൊലീസ് ഓഫീസർ ആകണമെന്നാണ് ആഗ്രഹമെന്നും ശ്രീപഥ് പറഞ്ഞു.
സുമതി വളവ് ഇവിടെ തുടങ്ങുകയാണെന്നും എല്ലാവരുടെയും അനുഗ്രഹം തങ്ങളോടൊപ്പം വേണമെന്നും ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞു. ദേവനന്ദയും ശ്രീപഥും ചിത്രത്തിൽ പ്രധാന വേഷങ്ങളാണ് ചെയ്യുന്നത്. ഒരുപാട് ലൊക്കേഷനുകളിലായിരിക്കും ചിത്രീകരണം നടക്കുക. മൂന്ന് ഷെഡ്യൂൾ ആയിട്ടാണ് ഷൂട്ടിംഗ് നടക്കുന്നത്. സെപ്റ്റംബറിലാണ് ചിത്രീകരണം മുഴുവനായും തുടങ്ങുന്നതെന്നും അഭിലാഷ് പിള്ള പറഞ്ഞു.