ദുരിതബാധിതരെ വീണ്ടും ദുരിതത്തിലാക്കാൻ ഇഎംഐ പിടിച്ച് ബാങ്കുകൾ; അടിയന്തര സഹായത്തിൽ നിന്നും ഭീമമായ തുക ഈടാക്കി ഗ്രാമീൺ ബാങ്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദുരിതബാധിതരെ വീണ്ടും ദുരിതത്തിലാക്കാൻ ഇഎംഐ പിടിച്ച് ബാങ്കുകൾ; അടിയന്തര സഹായത്തിൽ നിന്നും ഭീമമായ തുക ഈടാക്കി ഗ്രാമീൺ ബാങ്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 01:22 pm IST
FacebookTwitterWhatsAppTelegram

വയനാട്: ഒറ്റ രാത്രികൊണ്ട് കിടപ്പാടവും ഉറ്റവരെയും നഷ്ടപ്പെട്ട ദുരിതബാധിതരെ വേട്ടയാടി ബാങ്കുകൾ. വീടും കുടുംബവും നഷ്ടപ്പെട്ട് ദുരിതത്തിലായവർക്ക് സർക്കാർ അടിയന്തരമായി പ്രഖ്യാപിച്ച 10,000 രൂപയിൽ നിന്നും ഇഎംഐ പിടിക്കുകയാണ് ബാങ്കുകൾ. വിവിധ ബാങ്കുകളിൽ നിന്നെടുത്ത വായ്പകൾ തിരിച്ചടയ്‌ക്കാൻ വഴിയില്ലാതെ നിൽക്കുന്ന ദുരിതബാധിതരെ ചൂഷണം ചെയ്താണ് ബാങ്കുകൾ തുക ഈടാക്കുന്നത്. ഇത്തരത്തിൽ സർക്കാർ നൽകിയ 10,000 രൂപയിൽ നിന്നും രണ്ടായിരം രൂപ ഗ്രാമീൺ ബാങ്ക് ഇഎംഐ പിടിച്ചതായി ചൂരൽമല സ്വദേശി സന്ദീപ് പറയുന്നു.

കുത്തിയൊലിച്ചെത്തിയ ഉരുൾപൊട്ടലിൽ വീടിരുന്നിരുന്ന സ്ഥലം പോലും തിരിച്ചറിയാനാകാത്ത സ്ഥിതിയിലാണെന്ന് സന്ദീപ് പറയുന്നു. ഇതിനിടയിലാണ് ദുരിതാശ്വാസ ഫണ്ടിൽ നിന്നും ലഭിച്ച അടിയന്തര സഹായത്തിൽ നിന്നും ഇഎംഐ പിടിച്ചത്. വാടക വീടുകൾ അന്വേഷിക്കുന്നുണ്ടെങ്കിലും ഭീമമായ മുൻകൂർ തുകയാണ് ആവശ്യപ്പെടുന്നതെന്നും സന്ദീപ് പറഞ്ഞു. ഇത്തരത്തിൽ കൽപറ്റയിലെ വാടക വീടിന് 50,000 രൂപയാണ് മുൻകൂറായി നൽകാൻ വീട്ടുടമ ആവശ്യപ്പെട്ടത്. പ്രതിമാസം 7,500 രൂപയും വാടക ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി. വാടക വീടിലേക്ക് മാറുന്ന ദുരിതബാധിതർക്ക് പ്രതിമാസം 6,000 രൂപ നൽകാനായിരുന്നു സർക്കാർ നിശ്ചയിച്ചിരുന്നത്.

എസ്എൽബിസിയും സർക്കാരും നൽകിയ ഉറപ്പുകളും പാഴായി. ദുരിതബാധിതരുടെ വായ്പകൾ തള്ളിക്കളയുമെന്ന് കേരളാ ബാങ്ക് വാഗ്ദാനം നൽകിയിരുന്നു. മറ്റ് ബാങ്കുകളും ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് സർക്കാർ അറിയിച്ചിരുന്നു. എന്നാൽ ഇതിനിടയിലാണ് ഗ്രാമീൺ ബാങ്ക് ഇഎംഐ പിടിച്ചത്. വീടുപണിക്കായി 50,000 രൂപയാണ് പുഞ്ചിരിമട്ടം സ്വദേശി മിനിമോൾ വായ്പ എടുത്തത്. സർക്കാർ അടിയന്തരമായി നൽകിയ പണത്തിൽ 5,000 രൂപ ബാക്കി നിൽക്കെയാണ് മിനിമോളുടെ അക്കൗണ്ടിൽ നിന്നും ഇഎംഐ പിടിച്ചത്. 3,000 രൂപ ഇഎംഐ പിടിച്ചതായി അവർ പറയുന്നു.

215ഓളം വാടക വീടുകൾ ദുരിതബാധിതർ സ്വന്തം നിലയിൽ കണ്ടെത്തിയെങ്കിലും ഭീമമായ അഡ്വാൻസ് തുകയാണ് ഉടമകൾ ആവശ്യപ്പെടുന്നത്. പലരും മൂന്ന് മാസത്തേക്കുള്ള മുൻകൂർ പണമാണ് ആവശ്യപ്പെടുന്നതെന്നും അത് നൽകികൊണ്ട് വാടക വീടെടുക്കാൻ ദുരിതബാധിതർക്ക് സാധിക്കില്ലെന്നും വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു.

Tags: emiWayanad LandslideWayanad Landslide-Victims
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies