കൊച്ചി: കടുത്ത പനിയെ തുടർന്ന് നടൻ മോഹൻലാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് താരം ചികിത്സ തേടിയത്. വൈറൽ പനിക്ക് പുറമേ ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളും താരത്തെ അലട്ടുന്നുണ്ട്. മോഹൻലാല്‍ ആരോഗ്യം വീണ്ടെടുക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Wishing @Mohanlal a speedy recovery! ❤️🩹 pic.twitter.com/PjQ31OXcQa
— Sreedhar Pillai (@sri50) August 18, 2024
ആശുപത്രിയിലെ പ്രമുഖ ഡോക്ടറായ ഗിരീഷ് കുമാര്‍ ആണ് താരത്തെ ചികിത്സിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. താരത്തിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് പുറത്ത് വന്നിട്ടുണ്ട്. 64കാരനായ നടന് കടുത്ത പനിക്ക് പുറമേ പേശിവേദനയും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളും ഉണ്ടെന്ന് സർട്ടിഫിക്കറ്റിൽ പറയുന്നു. അഞ്ച് ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍ മോഹൻലാലിന് നിര്‍ദ്ദേശിച്ചത്.















