” മോഹൻ തോമസിന്റെ ഉച്ഛിഷ്ടടവും അമേദ്യവും കൂട്ടികുഴച്ച് കഴിച്ച് ഏമ്പക്കവുമിട്ട് വാലുംചുരുട്ടി നടക്കുന്ന നിന്നെ പോലുള്ളവർക്കെ ആ പേര് ചേരൂ. എനിക്കാ പേര് ചേരില്ല. അയാം ഭരത്ചന്ദ്രൻ ജസ്റ്റ് റിമംബർ ദാറ്റ്..” നടനും കേന്ദ്രമന്ത്രിയുമായ സുരേഷ്‌ഗോപിയുടെ ഈ മാസ് ഡയലോഗ് കേൾക്കാത്തവർ ചുരുക്കമായിരിക്കും. അന്ന് പൊലീസുകാരനായി സിനിമയിൽ മാസ് ഡയലോഗ് പറഞ്ഞ് കയ്യടി നേടിയ താരം, ഇന്ന് കേന്ദ്രമന്ത്രിയായാണ് തന്റെ വിമർശകരോട് ‘ഷിറ്റ്’ പറഞ്ഞ് കയ്യടി നേടിയത്.
താൻ ഭരത്ചന്ദ്രനിൽ നിന്നും വളർന്നിട്ടില്ലെന്ന വിമർശകരോടായിരുന്നു കേന്ദ്രമന്ത്രി സിനിമാ ഡയലോഗിലൂടെ മറുപടി നൽകിയത്. ജനങ്ങൾക്ക് തന്നോടുള്ള ഇഷ്ടം ഇല്ലാതാക്കാനാണ് വിമർശകർ ശ്രമിക്കുന്നത്. എന്നാൽ അവരുടെ ശ്രമങ്ങൾ വിഫലമാകുമെന്നും താരം പറഞ്ഞു. ജനങ്ങൾക്ക് ഭരത്ചന്ദ്രനെയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഐസിഎസ്‌ഐ കൊച്ചി ചാപ്റ്ററിന്റെ പരിപാടിയിലായിരുന്നു കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ മാസ് ഡയലോഗ്.
ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവർക്ക് നീതി ഉറപ്പുവരുത്തുന്നതിനും ഭരത്ചന്ദ്രനായി തന്നെ സേവനം അനുഷ്ടിക്കും. വിമർശകരുടെ ഭീഷണികൾക്കും വിമർശനങ്ങൾക്കും മുന്നിൽ അടിപതറില്ലെന്നും സുരേഷ്‌ഗോപി പറഞ്ഞു. തമിഴ് സിനിമയായ ദീനയിലെ ആദികേശവനായും താരം വിമർശകർക്ക് ഉഗ്രൻ മറുപടി നൽകിയിരുന്നു.