ഡൽഹി പ്രീമിയർ ലീഗിൽ പന്തെറിഞ്ഞ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്. കരിയറിൽ രണ്ടാം തവണയാണ് താരം ബൗൾ ചെയ്യുന്നത്. ലീഗിൽ പുറാനി ദില്ലിയെ നയിക്കുന്നതും പന്താണ്. സൗത്ത് ഡൽഹി സൂപ്പർ സ്റ്റാഴ്സിനെതിരെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിലായിരുന്നു മത്സരം.
എന്നാൽ പന്തിന്റെ ടീം ലിഗിലെ ആദ്യ മത്സരത്തിൽ മൂന്ന് വിക്കറ്റിന് തോറ്റു. 197/3 റൺസാണ് പന്ത് നയിച്ച ടീം നേടിയത്.വിജയലക്ഷ്യം അവസാന ഓവറിൽ അഞ്ച് പന്തുകൾ ബാക്കിനിൽക്കെ സൗത്ത് ഡൽഹി പിന്തുടർന്നു. ക്യാപ്റ്റൻ ആയുഷ് ബദോനി (57), പ്രിയാൻഷ് ആര്യ (57) എന്നിവരാണ് എസ്ഡിഎസിനായി മികച്ച പ്രകടനം നടത്തിയത്. 26 പന്തിൽ 41 റൺസുമായി സർഥക് റേയും മികച്ച സംഭാവന നൽകി.
അവസാന ഓവറിൽ സൗത്ത് ഡൽഹിക്ക് ഒരു റൺസ് വേണ്ടപ്പോഴാണ് നായകൻ പന്ത് പന്തെടുത്തത്. എന്നാൽ ആദ്യ പന്തിൽ തന്നെ ഒരു റൺസ് വിട്ടു നൽകി. അതേസമ ബാറ്റിംഗിൽ ഋഷഭ് നിറം മങ്ങി. 32 പന്തിൽ 35 റൺസാണ് താരത്തിന് നേടാനായത്.
We have seen it all 🫡 pic.twitter.com/o2YLJ0HQDb
— Out Of Context Cricket (@GemsOfCricket) August 18, 2024