എറണാകുളം: കൊച്ചിയിൽ ആറ് വയസുകാരിയെ മദ്രസയ്‌ക്കുള്ളിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച അദ്ധ്യാപകൻ പിടിയിൽ. കലൂർ കറുകപ്പള്ളി സ്വദേശി അൻസാരിയാണ് പിടിയിലായത്. ഇന്നലെയാണ് സംഭവം നടന്നത്.
മദ്രസയിലെത്തിയ പെൺകുട്ടിയെ അദ്ധ്യാപകൻ ആളൊഴിഞ്ഞ ക്ലാസ് മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പെൺകുട്ടി വീട്ടിലേക്ക് രക്ഷപ്പെട്ടോടി. തുടർന്ന് രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ മാതാപിതാക്കൾ പൊലീസിന് പരാതി നൽകി.
മദ്രസയിൽ താത്കാലിക അദ്ധ്യാപകനായി ജോലി ചെയ്ത് വരിയായിരുന്നു അൻസാരി. ഇയാൾക്കെതിരെ പോക്‌സോ കുറ്റം ചുമത്തി കേസെടുത്തതായി പൊലീസ് പറഞ്ഞു.