പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ എന്നിവർ പ്രധാന താരങ്ങളായെത്തി 2024 ജൂണിൽ പുറത്തിറങ്ങിയ കൽക്കി 2898 എഡിയെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് നടൻ അർഷദ് വാർസി. പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയ കൽക്കി ഇന്ത്യയിൽ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ ചിത്രമായിരുന്നു. കൽക്കിയിൽ എന്താണിവർ ചെയ്ത് വച്ചിരിക്കുന്നതെന്നായിരുന്നു അർഷദിന്റെ ചോദ്യം പ്രഭാസ് ഒരു ജോക്കറിനെ പോലെയാണെന്നും നടൻ തുറന്നടിച്ചു.
Unfiltered by Samdish YouTube എന്ന ചാനലിലായിരുന്നു താരത്തിന്റ വിമർശനം.”അമിതാഭ് ബച്ചന്റേത് അവിശ്വസനീയ പ്രകടനമായിരുന്നു. പ്രഭാസിന്റെ കാര്യത്തിൽ സംഘടമുണ്ട്. അദ്ദേഹം ഒരു ജോക്കറിനെ പോലെയായിരുന്നു. ഞാൻ കാണാൻ പ്രതീക്ഷിച്ചത് ഒരു മാഡ് മാക്സ് ആയിരുന്നു. ഇവർ എന്താണ് ചെയ്ത് വച്ചിരിക്കുന്നത്. എന്തിനാണിവർ ഇങ്ങനെ ചെയ്തത്. എനിക്കൊരിക്കലും മനസിലായില്ല”. —നടൻ പറഞ്ഞു.
കൽക്കി 2898 എഡിയിൽ ദിഷ പഠാനി, കമൽഹാസൻ, ശാശ്വത ചാറ്റർജി, ശോഭന എന്നിവരും പ്രധാന വേഷങ്ങളിലെത്തി. മൃണാൽ താക്കൂർ, വിജയ് ദേവരകൊണ്ട, എസ്എസ് രാജമൗലി, ദുൽഖർ സൽമാൻ, രാം ഗോപാൽ വർമ്മ എന്നിവർ അതിഥി വേഷങ്ങളിളിലുമെത്തിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്തു.
Sorry to Say
Prabhas is a Joker in #Kalki2898AD
– Munna Bhai MBBS fame ArshadSo sad to hear this 💔
Not only Him , They are many people saying Amithab is main lead and prabhas is a comedian including some Telugu audience
Hope he will do main lead in Kalki Part2 pic.twitter.com/tEJthHynMe
— Hemanth Kiara (@ursHemanthRKO) August 18, 2024