അപ്പോഫിസ് എന്ന ഛിന്നഗ്രഹം 2029 ഏപ്രിലിൽ ഭൂമിയുടെ 20,000 മൈൽ അടുത്ത് എത്തുമെന്ന് ഗവേഷകർ. ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ ദൂരത്തെ മറികടക്കുന്ന ഈ ഒരു ഛിന്നഗ്രഹം ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഭൂമിയുമായി ഏറ്റവും അടുത്തെത്തുന്ന ദിവസമായിരിക്കും ഏപ്രിൽ. 2029 ഏപ്രിൽ 13-ന് വെള്ളിയാഴ്ച യൂറോപ്പ്, ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവയുടെ ഭാഗങ്ങൾ ഉൾപ്പെടെ കിഴക്കൻ അർദ്ധഗോളത്തിൽ നിന്ന് അപ്പോഫിസ് ദൃശ്യമാകും. അതിവേഗം ചലിക്കുന്ന ഒരു നക്ഷത്രത്തെ അനുസ്മരിപ്പിക്കുന്ന ഒരു തിളക്കമുള്ള വരയായി ഇത് ആകാശത്ത് ദൃശ്യമാകും.
ചൊവ്വയ്‌ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹ വലയത്തിൽ ഏകദേശം 4.6 ബില്യൺ വർഷങ്ങൾക്ക് മുമ്പ് രൂപംകൊണ്ട സൗരയൂഥത്തിന്റെ ആദ്യകാല അവശിഷ്ടമാണ് അപ്പോഫിസ്. വ്യാഴം പോലെയുള്ള വലിയ ഗ്രഹങ്ങളുടെ ഗുരുത്വാകർഷണ ബലങ്ങൾ ഇതിനെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. പുരാതന ഈജിപ്ഷ്യൻ ദൈവത്തിൽ നിന്നാണ് ഇതിന്റെ പേര് ഉരുത്തിരിഞ്ഞത്. ഇത്തരമൊരു ഛിന്നഗ്രഹം വിതച്ചേക്കാവുന്ന നാശത്തെ ‘അപ്പോഫിസ്’ എന്ന നാമം സൂചിപ്പിക്കുന്നു.
പുരാതന ഈജിപ്ഷ്യൻ മതത്തിൽ സൂര്യദേവനായ റായുടെ ശത്രുവായ മഹാസർപ്പമാണ് അപ്പോഫിസ്. ‘സംഹാരത്തിന്റെ ദൈവം’ എന്നാണ് അപ്പോഫിസ് വിശേഷിപ്പിക്കപ്പെടുന്നത്. 2004-ലാണ് അപ്പോഫിസ് എന്ന ഛിന്നഗ്രഹം അപകടകരമാണ് തിരിച്ചറിഞ്ഞത്. സമീപകാല നിരീക്ഷണങ്ങൾ 2029-ൽ ആഘാതം ഉണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയുന്നു. 2029-ൽ ഭൂമിയെ ബാധിക്കാനുള്ള സാധ്യത 2.7% മാത്രമാണ്. 2021 മാർച്ചിൽ കൃത്യമായ ഭ്രമണപഥ വിശകലനത്തിനും റഡാർ നിരീക്ഷണങ്ങൾക്കും ശേഷമാണ് ഇക്കാര്യം നാസ സ്ഥിരീകരിച്ചത്.
.















