ഗെയിം കളിക്കുന്നതിനിടെ രസഗുള വിഴങ്ങിയ 17-കാരൻ ശ്വാസംമുട്ടി മരിച്ചു. താെണ്ടയിൽ കുടുങ്ങിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. ജാർഖണ്ഡ് സിംഗ്ഭൂമിലാണ് ദാരുണ സംഭവം. രസഗുള വിഴുങ്ങിയതിന് പിന്നാലെ കുറച്ചുനിമിഷങ്ങൾ ശ്വാസമെടുക്കാൻ കുട്ടി ബുദ്ധിമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് മരണം സംഭവിക്കുന്നത്.
അമിത് സിംഗ് എന്നാണ് മരിച്ച കൗമാരക്കാരന്റെ പേര്. അമിത് സിംഗിന്റെ അമ്മാവനാണ് രസഗുള കൊണ്ടുവന്നത്. അദ്ദേഹം മൂന്ന് മാസത്തിന് ശേഷം നാട്ടിലെത്തിയപ്പോൾ അനന്തരവന് കൊണ്ടുവന്നതാണ് മധുരപലഹാരം.
ബോധരഹിതനായി വീണ 17-കാരനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പാെലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. അമ്മയ്‌ക്കും അച്ഛനും സഹോദരിക്കുമൊപ്പമാണ് സിംഗ് താമസിക്കുന്നത്.















