ലോക ക്രിക്കറ്റിലെ മികച്ച പേസർമാരിൽ ഒരാളാണ് ജസ്പ്രീത് ബുമ്ര. തുടക്ക കാലത്ത് തന്നെ വ്യത്യസ്തമായ ആക്ഷൻ കാെണ്ട് ശ്രദ്ധിക്കപ്പെട്ട താരമാണ് ബുമ്ര. അരങ്ങേറിയ നാൾ മുതൽ ഇന്നുവരെ ഇന്ത്യൻ ടീമിലെ നിർണായക ബൗളറാണ് ജസ്പ്രീത്. താരത്തിന്റെ ബൗളിംഗ് ആക്ഷൻ ഒരിക്കലെങ്കിലും അനുകരിക്കാത്ത ക്രിക്കറ്റർമാർ ചുരുക്കമായിരിക്കും.
ശനിയാഴ്ച സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ ഏവരുടെയും ശ്രദ്ധയാകർഷിച്ചു. നെറ്റ്സിൽ പന്തെറിയുന്ന ഒരു പെൺകുട്ടിയുടെ വീഡിയോയാണിത്. ജസ്പ്രീത് ബുമ്രയുടെ ആക്ഷൻ അനുകരിക്കുന്നതാണ് വീഡിയോ. ഒരു തരിമ്പ് പോലും വ്യത്യാസ മില്ലാതെയാണ് അവർ ബുമ്രയുടെ ആക്ഷൻ അനുകരിക്കുന്നത്. ഇതിന് ചിലർ കൈയടിക്കുന്നതും വീഡിയോയിൽ കാണാം.
2024 ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം ഉയർത്തുന്നതിൽ ബുമ്രയുടെ പങ്ക് നിർണായകമായിരുന്നു. ടൂർണമെന്റിലെ താരമായ ബുമ്ര 15 വിക്കറ്റുകളാണ് പിഴുതത്. 8.26 ആയിരുന്നു ശരാശരി. കുറഞ്ഞ റണ്ണപ്പിൽ കൂടുതൽ വേഗം കൈവരിക്കുന്ന ബുമ്ര ക്രിക്കറ്റ് വിദഗ്ധർക്ക് അത്ഭുതമായിരുന്നു. ഇതേ രീതിയിലാണ് പെൺകുട്ടിയും പന്തെറിയുന്നത്. സ്കൂൾ യൂണിഫോമിലാണ് പെൺകുട്ടിയുടെ പ്രകടനം. ഇത് എവിടെ നിന്നുള്ളതാണെന്ന് അറിയില്ല.
Not only boys but Girls have also started Coping Jasprit Bumrah action
BCCI should mentor this Girl 🧒 pic.twitter.com/bbp7n8ecS5— ICT Fan (@Delphy06) August 17, 2024















