രക്ഷാ ബന്ധന് അമ്മ വീട്ടിൽ പോകണമെന്ന് പറഞ്ഞ ഭാര്യയുടെ മൂക്ക് വെട്ടി യുവാവ്. യുപിയിലെ ഹർദോയിലാണ് ദാരുണ സംഭവം. യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് അവസ്ഥ വഷളായതിനെ തുടർന്ന് ട്രോമ സെൻ്ററിലേക്ക് മാറ്റിയിരുന്നു.
ആരോഗ്യം വീണ്ടെടുത്ത യുവതി ഒരു വീഡിയോയിൽ താൻ നേരിട്ട ക്രൂരതകളെക്കുറിച്ച് വെളിപ്പെടുത്തി. താന്റെ മൂക്ക് മുറിച്ചത് ഭർത്താവാണെന്നും തനിക്ക് അയാൾക്കൊപ്പം ഇനി ജീവിക്കേണ്ടന്നും അവനെതിരെ നടപടി സ്വീകരിക്കമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്.
അനിതയെന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്. രാഹുൽ എന്ന യുവാവാണ് പ്രതി. ബനിയാനി പുർവ എന്ന പ്രദേശത്തായിരുന്നു സംഭവം. രക്തത്തിൽ കുളിച്ചു കിടന്ന 25-കാരിയെ ഭർത്താവിന്റെ സഹോദരനാണ് ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ വീഡിയോ പെട്ടെന്ന് വൈറലായി. ഹർദോയ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഔദ്യോഗികമായി അറിയിച്ചു.
तू घर जाना चाहती है… जा.. तेरी नाक काट देता हूं…
हरदोई में अनीता अपने भाई को राखी बांधने के लिए मायके जाना चाहती थी। पति राहुल ने मना किया तो दोनों में झगड़ा हो गया। राहुल ने अनीता को मारा पीटा और अंत में उसकी नाक काट दी। pic.twitter.com/p2GSIoJxev
— Kavish Aziz (@azizkavish) August 19, 2024















