തിരുവനന്തപുരം: ടെക്‌നോപാർക്കിൽ വിവേകാനന്ദ സ്റ്റഡി സർക്കിളിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷവും രക്ഷാബന്ധനും സംഘടിപ്പിച്ചു. റിട്ട. കേണൽ എസ് ഡിന്നി മുഖ്യാതിഥിയായിരുന്നു.
പരിപാടിയിൽ പങ്കെടുത്തവർ പരസ്പരം രാഖി ബന്ധിച്ച് സാഹോദര്യത്തിന്റെ ആശംസകൾ നേർന്നു.
ടെക്‌നോപാർക്ക് ചീഫ് സെക്യൂരിറ്റി ഓഫീസർ റിട്ട. ലഫ്. കേണൽ സുനിൽ തോമസ് തന്റെ സൈനിക അനുഭവങ്ങൾ പങ്കുവെച്ചു.

സുരക്ഷാമേഖലയിൽ ഭാരതത്തിന്റെ ഭൂമിശാസ്ത്രപരമായ വെല്ലുവിളികളെയും സാധ്യതകളെയും കുറിച്ച് കേണൽ ഡിന്നി പ്രഭാഷണം നടത്തി.

ഇരുവർക്കും വിവേകാനന്ദ സ്റ്റഡി സർക്കിൾ ഭാരവാഹികൾ ഉപഹാരം കൈമാറി. പരിപാടിക്ക് വിവേകാനന്ദ സ്്റ്റഡി സർക്കിൾ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അരുൺ വാമദേവൻ, ജയലേഖ, വിപിൻ, കാർത്തിക്, തുടങ്ങിയവർ നേതൃത്വം നൽകി.
















