തമിഴ്നാട്ടിൽ വ്യാജ എൻസിസി ക്യാമ്പ് നടത്തി 13-കാരിയെ പീഡനത്തിനിരയാക്കി. നാം തമിഴർ കക്ഷിയുടെ ജില്ലാ യൂത്ത് വിംഗ് സെക്രട്ടറി ശിവരാമനാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സ്വകാര്യ സ്കൂളിന്റെ സഹായത്തിലായിരുന്നു ക്യാമ്പ്. കേസിൽ സ്കൂൾ പ്രിൻസിപ്പല്ലടക്കം എട്ടുപേർ അറസ്റ്റിലായി. ശിവരാമനാണ് സ്കൂളിനെ ബന്ധപ്പെട്ട് ട്രെയിനിംഗ് പ്രോഗ്രാം വാഗ്ദാനം ചെയ്തത്. എൻസിസി യൂണിറ്റിൽ നിന്ന് സ്കൂളിന് അംഗീകാരവും വാങ്ങിന നൽകാമെന്ന് വിശ്വസിപ്പിച്ചു. വിരമിച്ച സിആർപിഎഫ് സബ് ഇൻസ്പെക്ടറടങ്ങുന്ന ശിവരാമന്റെ ടീമിനെക്കുറിച്ച് മനസിലാക്കാതെയാണ് ഇവർ ട്രെയിനിംഗിന് അനുമതി നൽകിയത്.
ആഗസ്റ്റ് 5 മുതൽ 9 വരെയാണ് ക്യാമ്പ് നടത്തിയത്. 17 പെൺകുട്ടികളടക്കം 41 പേർ പങ്കെടുത്തു. ഇരു ഫ്ലോറുകളിലാണ് ഇവരെ വേർതിരിച്ച് താമസിപ്പിച്ചിരുന്നു. ആർമി ട്രെയിനിംഗെന്ന് പറഞ്ഞ് സ്കൂളിന് നാലു മണിക്കൂർ ഷിഫ്റ്റിൽ കുട്ടികളെ രാത്രി ഡ്യൂട്ടിക്ക് നിയമിച്ചിരുന്നു. ഇതിനിടെയാണ് ശിവരാമൻ 13-കാരിയെ പീഡിപ്പിച്ചത്.
കുട്ടി വിവരം പ്രിൻസിപ്പല്ലിനെയും ടീച്ചർമാരെ അറിയിച്ചെങ്കിലും ഇത് മറച്ചുവയ്‌ക്കാൻ ശ്രമിച്ചു. ഇതോടെ കുട്ടി അമ്മയെ വിവരം അറിയിച്ചു. പിന്നീട് പിതാവാണ് പൊലീസിനെ അറിയിച്ചത്. ശിവരാമൻ നാലു പെൺകുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പാെലീസ് നൽകുന്ന വിവരം.