മലയാള സിനിമയിൽ സ്ത്രീകൾ മാത്രമല്ല പ്രശ്നങ്ങൾ നേരിടുന്നതെന്ന് സംവിധായകൻ വിനയൻ. മലയാള സിനിമയിലെ 15 അംഗ പവർ ഗ്രൂപ്പിന്റെ കാര്യം 15 വർഷങ്ങൾക്ക് മുൻപേ പറഞ്ഞിട്ടുള്ളതാണ്. ഇത്തരം തെമ്മാടിത്തരത്തിനെ പിന്തുണയ്‌ക്കുന്നത് സങ്കടകരമായ കാര്യമാണ്.മലയാള സിനിമയുടെ ഈ പോക്കിന് കടിഞ്ഞാണിട്ടേ മതിയാകൂവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
റിപ്പോർട്ട് പുറത്തുവിടാൻ വൈകിപ്പിച്ചതിന് പിന്നിൽ 15 അംഗ പവർ ഗ്രൂപ്പാണെന്നും വിനയൻ ആരോപിച്ചു. ഹോട്ടൽ സരോവരത്തിൽ ആവേശപൂർവം പ്രസംഗിച്ച ഈ സംഘടന തകർത്ത് കൊണ്ട് ഞങ്ങൾ സ്പോൺസർ ചെയ്യുന്ന സംഘടന മതി മലയാള സിനിമയ്‌ക്കെന്ന് പറഞ്ഞ കൂട്ടത്തിൽ ഇന്നത്തെ സംസ്ഥാന മന്ത്രിയുമുണ്ട്. മന്ത്രി കോൺക്ലേവ് നടത്തുമെന്ന് പറഞ്ഞെങ്കിലും അതിന് പിന്നിലും ഈ 15 അംഗ പവർ ഗ്രൂപ്പാണെങ്കിൽ പ്രതിഷേധമുണ്ടാകും.
മാഫിയ സംഘത്തിനെതിരെ കോടതിയിൽ വരെപോയി. ആകും അന്ന് തന്റെ വാക്കുകൾ കേൾക്കാൻ തയ്യാറാകാത്തത് കൊണ്ടാണ് കോടതിയെ സമീപിച്ചത്. അമ്മയ്‌ക്ക് അന്ന് നാല് ലക്ഷം രൂപയാണ് പിഴ വിധിച്ചത്. ഫെഫ്കയ്‌ക്കും നേതാക്കന്മാർക്കും പിഴ ചുമത്തിയിരുന്നു. മാഫിയ സംഘത്തെ കുറിച്ച് 2017-ൽ തെളിയിച്ചതാണ്.
രൂപീകരിച്ച് രണ്ട് വർഷം കഴിയുന്നതിന് മുൻപാണ് സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായിരുന്ന മാക്ട ഫെഡറേഷനെ തകർത്തത്. ഒറ്റപ്പാലത്ത് സൂപ്പർ സ്റ്റാർ ഷൂട്ടിംഗ് സെറ്റിൽ സംവിധായകൻ തിലകന്റെ തന്തയ്‌ക്ക് പറഞ്ഞു. പിന്നീട് തൻറെ സുഹൃത്താണ് ഇക്കാര്യം വിളിച്ച് പറയുന്നത്. തിലകൻ ചേട്ടനെ വിളിച്ച് സമാധാനിപ്പിച്ചു. സീനിയറായ നടനോട് ഇത്തരത്തിൽ പറഞ്ഞത് ശരിയല്ലെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. ആ സംവിധായകന്റെ വാശി ഇപ്പോഴുമുണ്ട്. അദ്ദേഹം ഇന്ന് സംഘടനയുടെയുടെയും ഗവൺമെന്റ് തലപ്പത്തുമുണ്ട്. ശക്തമയി ഇടപെട്ടിരുന്ന സംഘടനെയാണ് ഇല്ലാതാക്കിയത്.
തിലകനെ സീരിയൽ പോലും ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് അന്നത്തെ സാംസ്കാരിക മന്ത്രിയായിരുന്ന എം.എ ബേബിയോട് പറഞ്ഞപ്പോൾ സമയം ആകുമ്പോൾ ഇടപെടാമെന്നായിരുന്നു മറുപടി. സർക്കാർ ഉൾപ്പടെ മേഖലയിൽ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങൾക്ക് കൂട്ടുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാക്‌ട ഫെഡറേഷറേഷന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായിരിക്കേ 2008 ജൂലൈയിലാണ് സംഘടന തകർക്കുന്നത്. എന്നിട്ടും വൈരാഗ്യം തീരാത്തതിനാൽ സിനിമയിൽ വിലക്കേർപ്പെടുത്തിയെന്ന് വിനയൻ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പങ്കുവച്ച് പോസ്റ്റിൽ കുറിച്ചിരുന്നു. വിനയന്റെ ഭാഗത്താണ് ന്യായമെന്ന് പറഞ്ഞതോടെ തിലകനും സംഘടനയുടെ കണ്ണിലെ കരടായി മാറി. പിന്നാലെ അദ്ദേഹത്തെയും പുറത്താക്കി.
അദ്ദേഹത്തിന്റെ മരണശേഷമാണ് വിനയൻ കോടതിയെ സമീപിച്ചത്. കോമ്പറ്റീഷൻ കമ്മീഷൻ സംഘടനയ്‌ക്കെതിരെ വിധിച്ചു. നാല് ലക്ഷം രൂപയാണ് പിഴയിട്ടത്. തുടർന്ന് സംഘടന സുപ്രീം കോടതി വരെ പോയെങ്കിലും സത്യം തന്റെ ഭാഗത്തായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.















