ദേശീയ അവാർഡിന്റെ സന്തോഷത്തിലാണ് കാന്താര താരം ഋഷഭ് ഷെട്ടി . ഏറെ ആഗ്രഹിച്ചിരുന്ന പുരസ്ക്കാരം തന്നെ ആവേശത്തിലാക്കിയെന്നാണ് അദ്ദേഹം അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ പറഞ്ഞത്. വരലക്ഷ്മി ഉത്സവത്തിനൊപ്പം എത്തുന്ന അവാർഡ് തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ മക്കൾ രക്ഷാ ബന്ധൻ ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്ക് വച്ചിരിക്കുകയാണ് അദ്ദേഹം .
മകൻ രൺവിത് ഷെട്ടിയും , മകൾ രാധ്യ ഷെട്ടിയും ചേർന്ന് തുളസിത്തറയ്‌ക്ക് മുന്നിൽ വന്ദിക്കുന്ന ചിത്രമാണ് അദ്ദേഹം ആദ്യം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത് . പിന്നാലെ ഇരുവരും ചേർത്ത് പിടിക്കുന്നതിന്റെയും , രാധ്യ ചേട്ടനെ നമസ്ക്കരിക്കുന്നതിന്റെയും , രാഖിയുടെയുമൊക്കെ ചിത്രങ്ങളും അദ്ദേഹം പങ്ക് വച്ചു. മകക്ളെ ഭാരതീയ പൈതൃകം പകർന്ന് നൽകിയ വളർത്തിയ പിതാവിന് അഭിനന്ദനവുമായി നിരവധി പേരാണ് എത്തിയത്.















