മരിച്ചെന്ന പ്രചരണങ്ങൾക്കെതിരെ തുറന്നടിച്ച് ബോളിവുഡ് നടൻ ശ്രേയസ് തൽപഡെ. താരം കഴിഞ്ഞ വർഷം ഒരു ഹൃദയാഘാതം അതിജീവിച്ചിരുന്നു. ഇൻസ്റ്റഗ്രാമലൂടെയാണ് ശ്രേയസ് വ്യാജ പ്രചരണങ്ങൾക്ക് മറുപടി നൽകിയത്. തിങ്കളാഴ്ച ഉച്ചയ്‌ക്കാണ് നടൻ മരിച്ചെന്നു പറഞ്ഞ് വാർത്തകൾ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് റിപ്പോർട്ടുകൾ തള്ളി ജീവനോടെയുണ്ടെന്ന് പ്രഖ്യാപനവുമായി ശ്രേയസ് എത്തിയത്.
“എനിക്ക് ജീവനുണ്ട്, ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നതായും ഏവർക്കും ഉറപ്പ് നൽകുന്നു. എന്റെ മരണം സംബന്ധിച്ച പോസ്റ്റ് കണ്ടിരുന്നു. നർമ്മത്തിന് അതിൻ്റേതായ സ്ഥാനമുണ്ടെന്ന് ഞാൻ മനസ്സിലാക്കുമ്പോൾ തന്നെ അത് ദുരുപയോഗം ചെയ്യുമ്പോൾ അത് വലിയ ആഘാതങ്ങൾ സൃഷ്ടിക്കും. ആരോ തമാശയായി തുടങ്ങിയ കാര്യം എന്റെ കുടുംബത്തെ വൈകാരികമായി ബാധിച്ചിട്ടുണ്ട്”.—-എന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.ഈ ദിവസങ്ങളിൽ തന്റെ ക്ഷേമം അന്വേഷിച്ചവരോട് നന്ദി അറിയിക്കുന്നതായും ശ്രേയസ് പറഞ്ഞു.
View this post on Instagram
“>