ബോളിവുഡ് നടി സൊനാക്ഷി സിൻഹ വിവാഹത്തിന് പിന്നാലെ ബാന്ദ്രയിലെ വീട് വില്പനയ്‌ക്ക് വച്ചു. കടലിന് അഭിമുഖമായുള്ള ലക്ഷ്വറി അപ്പാർട്ട്മെന്റാണ് വില്പനയ്‌ക്കിട്ടത്. എന്നാൽ കാരണം എന്തെന്ന് വ്യക്തമല്ല. ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കർ അപ്പാർട്ട്മെന്റിന്റെ വീഡിയോയുമായി എത്തിയതോടെയാണ് വില്പന വിവരം പരസ്യമായത്.
ജൂൺ 23നാണ് നടി കാമുകനായ സഹീർ ഇഖ്ബാലിനെ വിവാഹം ചെയ്തത്. ശേഷം ഇവർ ഇവിടെയായിരുന്നു താമസിച്ചിരുന്നത്. 81 ഓറിയേറ്റ് ബിൽഡിംഗിലെ അപ്പാർട്ട്മെന്റാണിത്. നേരത്തെ നാലു മുറിയാണുണ്ടായിരുന്നതെങ്കിൽ നവീകരണത്തിന് ശേഷം കൂടുതൽ സ്ഥലമുള്ള രണ്ടുമുറികളാക്കി ചുരുക്കി.
4,200 സ്ക്വയർ ഫീറ്റാണ് അപ്പാർട്ട്മെന്റ്. ആധുനിക രീതിയിൽ ഫർണിഷ് ചെയ്തിരിക്കുന്ന അപ്പാർട്ട്മെന്റിന് ചോദിക്കുന്ന വില 25 കോടിയാണ്. നടി ഇത് വാങ്ങിയിട്ട് അധിക നാളുകളായില്ലെന്നും എന്തിനാണ് വിൽക്കുന്നതെന്നുമാണ് ആരാധകരുടെ സംശയം.
View this post on Instagram
“>















