എറണാകുളം: ശബരിമലയിലെ പുതിയ ഭസ്ക്കുളത്തിന്റെ നിർമാണത്തിൽ ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സ്വമേധയാ എടുത്ത കേസിലാണ് കടുത്ത വിമർശനം ഉയർത്തിയത്. ശബരിമലയിലെ നിർമാണത്തെ സംബന്ധിച്ച കാര്യങ്ങൾ ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയെ അറിയിച്ചില്ലല്ലോയെന്ന് കോടതി ചോദിച്ചു. രണ്ടാഴ്ചത്തേക്ക് നിർമാണം കോടതി തടഞ്ഞു. ഇതിന് ശേഷം കേസ് വീണ്ടും പരിഗണിക്കും. സത്യവാങ്മൂലം സമർപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് സമയം ചോദിച്ചു.
അത് ശരിയായ പ്രവണതയല്ലെന്നും യഥാർത്ഥ ഭസ്മക്കുള മറ്റൊരിടത്തല്ലെയെന്നും കോടതി ആരാഞ്ഞു. ആ സ്ഥലത്തെ അവസ്ഥയെന്താണ്.ദേവസ്വം ബോർഡ് പ്രസിഡന്റും ബോർഡും ചേർന്നങ്ങ് തീരുമാനമെടുടുത്താൽ പോരാ
ദിനം പ്രതി നിരവധി ഭക്തർ വരുന്നയിടമാണ് ശബരിമല
ഇത്തരം കാര്യങ്ങളിൽ പാെലീസ്,സ്പെഷ്യൽ കമ്മീഷണർ, ശബരിമല ഉന്നതാധികാര സമിതി എന്നിവരുമായി കൂടിയാലോചന നടത്തണം. പുതിയ കുളത്തിന്റെയടക്കം നിർമാണ പ്രവർത്തനങ്ങൾ ശബരിമല ഉന്നതാധികാര സമിതിയെ അറിയിച്ചില്ലെന്ന് ചെയർമാൻ ജസ്റ്റിസ് സിരിജഗൻ ജനം ടിവിയോട് പറഞ്ഞു.















