ന്യൂഡൽഹി: ആന്ധ്രാപ്രദേശിലെ മരുന്ന് നിർമാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ മരണപ്പെട്ടവർക്ക് അനുശോചനം അറിയിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു. സംഭവത്തിൽ അഗാധമായ ദുഃഖമുണ്ടെന്ന് രാഷ്‌ട്രപതി പറഞ്ഞു. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയായിരുന്നു രാഷ്‌ട്രപതി അനുശോചനം അറിയിച്ചത്.
” ഇന്നലെ അനകപ്പള്ളിയിലെ മരുന്ന് ഫാർമസിയിലുണ്ടായ പൊട്ടിത്തെറിയിൽ 17 പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തു. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ.”- ദ്രൗപദി മുർമു കുറിച്ചു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അപകടത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയിരുന്നു. മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ഉച്ചയ്‌ക്കാണ് അച്യുതപുരം സ്‌പെഷ്യൽ ഇക്കണോമിക് സോണിലുള്ള Escientia Advanced Sciences Pvt Ltd-ൽ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















