കുവൈത്ത് സിറ്റി: കുവൈത്തിൽ ഭൂചലനം. രാജ്യത്തിന്റെ വടക്കൻ മേഖലയിൽ ഇന്നലെ വൈകിട്ടോടെയാണ് ഭൂചലനം ഉണ്ടായത്. 3.5 തീവ്രത രേഖപ്പെടുത്തിയതായി കുവൈത്ത് നാഷണൽ സൈസ്മിക് നെറ്റ്‌വർക്ക് അറിയിച്ചു.
ആറ് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്. രണ്ട് മണിക്കൂറിനുശേഷം 2.2 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ഉണ്ടായതായി കുവൈത്ത് ന്യൂസ് ഏജൻസി അറിയിച്ചു. ഭൂചലനത്തിൽ അപകടമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.