പണ്ടുകാലം മുതൽക്കേ പ്രാധാന്യത്തോടെ കണ്ടിരുന്ന ഔഷധ സസ്യമാണ് വയമ്പ്. പുതുതലമുറയ്‌ക്ക് അന്യമായി കൊണ്ടിരിക്കുകയാണെങ്കിലും ആരോഗ്യകാര്യത്തിലേറെ പ്രാധാന്യം അർഹിക്കുന്ന സസ്യമാണ് വയമ്പ്.
വയമ്പിന്റെ ഗുണങ്ങളറിയാം..
- നവജാത ശിശുക്കൾക്ക് വയമ്പും സ്വർണവും തേനിൽ ഉരച്ചെടുത്ത് നാക്കിൽ തേച്ച് കൊടുക്കുന്ന പതിവുണ്ട്. ഇങ്ങനെ ചെയ്യുന്നത് നാക്കിലെ പൂപ്പൽ മാറാനും ഉച്ചാരണശുദ്ധിക്കുമാണ് ഇങ്ങനെ നൽകുന്നതെന്നാണ് പറയപ്പെടുന്നത്.
- വയമ്പ് പൊടിച്ചത് പാലിൽ ചേർത്ത് നൽകുന്നത് ശിശുക്കളിലെ ദഹനക്കേട് പരിഹരിക്കുന്നു.
- കുടിലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. വൻ കുടലിലെ പുണ്ണ് തടയുന്നു.
- മലബന്ധം, വയറിളക്കം എന്നിവ തടയുന്നു.
- ചർമ്മത്തിനും മുടിക്കും സംരക്ഷണമേകുന്നു.
- പേൻ ശല്യമകറ്റുന്നു.
- ശ്വാസകോശങ്ങളിലെ വായു കണങ്ങളെ ശുദ്ധീകരിക്കാൻ വയമ്പ് സഹായിക്കുന്നു. തൊണ്ട വേദനയെ ശമിപ്പിക്കാനും വയമ്പ് നല്ലതാണ്.
- കഫ സംബന്ധമായ രോഗങ്ങൾക്കും ചുമ, ജലദോഷം എന്നിവയ്‌ക്കെതിരെയും വയമ്പ് പ്രവർത്തിക്കുന്നു.
- കുഞ്ഞുങ്ങൾ സംസാരിക്കാൻ കാലതാമസമെടുക്കുന്നുണ്ടെങ്കിൽ വയമ്പ് കഴിക്കാൻ കൊടുക്കുന്നത് സഹായകമാകും.
- വിഷാദരോഗം, സമ്മർദ്ദം, അപസ്മാരം എന്നിവയ്‌ക്കും നല്ലതാണ്. ഞരമ്പുകളെ ശാന്തമാക്കാൻ സഹായിക്കുന്നു. ഇതുവഴി ഓർമശക്തി മെച്ചപ്പെടുത്തുന്നു.
- ചർമത്തിലെ അണുബാധയെ തടയുന്നു.
- മുഖക്കുരുവിനെ തുരത്താനും ഇത് സഹായിക്കുന്നു.
- തലവേദന ഭേദമാക്കുന്നു.
- സന്ധിവേദനയ്‌ക്കും ശരീരത്തിലെ വീക്കത്തിനും നല്ലതാണ്.
- പ്രസവ സമയത്തെ ഗർഭാശയ സങ്കോചങ്ങളെ ത്വരിതപ്പെടുത്തുന്നു. എന്നാൽ ഗർഭകാലത്ത് വയമ്പ് കഴിക്കരുത്.















