കാന്താരയിലൂടെ പ്രേക്ഷകമനസിൽ ഇടം നേടിയ താരമാണ് ഋഷഭ് ഷെട്ടി . ചിത്രത്തിലെ മാസ്മരിക പ്രകടത്തിന് ദേശീയ അവാർഡും അദ്ദേഹം സ്വന്തമാക്കി. പ്രമോദ് ഷെട്ടിയെ നായകനാക്കി ഋഷഭ് ഷെട്ടി ഒരുക്കുന്ന ‘ലാഫിംഗ് ബുദ്ധ’ ഈ ആഴ്ച റിലീസ് ചെയ്യും. സിനിമയുടെ പ്രമോഷനായി പല ചാനലുകൾക്കും ഋഷഭ് അഭിമുഖം നൽകുന്നുണ്ട്. ഇതിനിടെ താരം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് .
‘ ചില സിനിമകൾ, പ്രത്യേകിച്ച് ബോളിവുഡ് സിനിമകൾ ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നു. ആഗോള ഇവൻ്റുകളിലേക്കും വിദേശത്തേക്കുമൊക്കെ നമ്മുടെ സിനിമകൾ ക്ഷണിക്കപ്പെടുന്നു. എന്നാൽ ചിലർ നമ്മുടെ രാജ്യത്തെ ഇകഴ്‌ത്തുകയാണ്. “എന്റെ രാജ്യം, എന്റെ സംസ്ഥാനം, എന്റെ ഭാഷ എന്നിവയെക്കുറിച്ച് ലോകത്തോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.
ഋഷഭ് ഷെട്ടിയുടെ കമൻ്റുകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഏറെ പേർ ഋഷഭിന്റെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തെത്തി. ഋഷഭ് ഷെട്ടി ശരിയായ രീതിയിലാണ് സംസാരിച്ചതെന്ന് നിരവധി പേരാണ് കമൻ്റ് ചെയ്യുന്നത്.















