പാരിസ് ഒളിമ്പിക്സിൽ മെഡൽ ലഭിച്ചില്ലെങ്കിലും ടേബിൾ ടെന്നീസിൽ ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയിരുന്നു. അവസാന 16 ലേക്ക് കടന്നിരുന്നു. ടീം ഇനത്തിൽ ക്വാർട്ടറിൽ ജർമനിയോട് തോറ്റാണ് പുറത്തായത്. അർച്ചനാ കാമത്ത് മാത്രമാണ് ഒരു മത്സരം ജയിച്ചത്. 1-3 നായിരുന്നു തോൽവി. അതേ അർച്ചനാ കാമത്താണ് ടേബിൾ ടെന്നീസ് മതിയാക്കുന്നത്. 2028 ലും മെഡൽ നേടുന്ന കാര്യത്തിൽ ഉറപ്പില്ലെന്ന കാരണത്തിലാണ് താരം സ്പോർട്സ് അവസാനിപ്പിക്കുന്നത്.വിദേശത്ത് പഠിക്കാൻ പോവുകയാണ് 24 വയസുകാരി.
“കഴിഞ്ഞ മാസങ്ങളിൽ വളരെ മികച്ച പ്രകടനമാണ് അവൾ നടത്തിയത്. എന്നാൽ ഞാൻ വിശ്വസിക്കുന്നത്
അർച്ചന തീരുമാനം എടുത്തിട്ടുണ്ട്. ഒരിക്കൽ അവളത് സ്വീകരിച്ചെങ്കിൽ ഇനി മാറ്റുക എളുപ്പമല്ല”.—- അർച്ചയുടെ പരിശീലകൻ ഗാർഗ് പറഞ്ഞു.
“എന്റെ സഹോദരൻ നാസയിലാണ് ജോലി ചെയ്യുന്നത്. അദ്ദേഹമാണ് പഠിക്കാനുള്ള എന്റെ പ്രചോദനം. സഹോദരൻ പ്രോത്സാഹനവും നൽകുന്നു. ഞാൻ പഠനം പൂർത്തിയാക്കാനുള്ള സമയം കണ്ടെത്തുന്നു. അത് ഞാൻ ആസ്വദിക്കും. ഞാനതിൽ മിടുക്കിയുമാണ്”—അർച്ചന പറഞ്ഞു. അവൾ പഠനത്തിൽ മിടുക്കിയാണെന്നും ടേബിൾ ടെന്നീസ് കരിയർ വിടുന്നത് അവളുടെ ഇഷ്ടമാണെന്നും അതിൽ തനിക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലെന്നും പിതാവ് ഗിരിഷ് പറഞ്ഞു.