പാകിസ്താൻ രാജ്യാന്തര എയർലൈൻസിനെ യൂറോപ്യൻ യൂണിയൻ വിലക്കിയിരുന്നു. സുരക്ഷയടക്കമുള്ള അന്താരാഷ്‌ട്ര വ്യോമയാന മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നായിരുന്നു ഇത്. ഇപ്പോൾ പാകിസ്തിനാലെ ഒരു
ട്രാവൽ വ്ലോഗർ പാക് എയർലൈൻസിന്റെ അവസ്ഥ വിവരിച്ചുകൊണ്ട് പങ്കുവച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അലിഖാനാണ് കഠിന യാത്രയുടെ വീഡിയോ പങ്കുവച്ചത്. ലോകത്തിലെ ഏറ്റവും അപകടകരമായ ഫ്ലൈറ്റുകളിലൊന്ന് എന്ന അടിക്കുറിപ്പോടെയാണ് ഇയാൾ ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. നിങ്ങൾ ഈ റൂട്ടിലൂടെ പറക്കുമോ എന്നും വ്ലോഗർ ചോദിക്കുന്നുണ്ട്. അതേസമയം ഇയാൾ വളരെ ഭയന്നാണ് യാത്ര ചെയ്യുന്നതെന്നും വീഡിയോയിൽ നിന്ന് മനസിലാകും.
വീഡിയോ എടുക്കുന്നതിനിടെ കാബിൻ ക്രൂ ഇയാളെ വിലക്കുന്നുമുണ്ട്. എന്നാൽ സീറ്റിലേക്ക് പോകുമ്പോൾ പകർത്തിയ വീഡിയോയാണ് ഇയാൾ പുറത്തുവിട്ടത്. പാെടി നിറഞ്ഞ് വിടവുള്ള സീറ്റുകളും ഹാൻഡിൽ തകർന്ന സീറ്റുകളുമാണ് ഇരിക്കാൻ ലഭിച്ചത്. ഡക്ട് ടേപ്പ് കൊണ്ട് ഒട്ടിച്ചുവച്ചിരിക്കുന്നതും കാണാം. പൈലറ്റ് യാത്രക്കാരോട് സത്യങ്ങൾ വെളിപ്പെടുത്തിയെന്നും ഇയാൾ പറയുന്നുണ്ട്.
View this post on Instagram
“>
View this post on Instagram















