ഒരു കാലത്ത് ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു അയേഷ താക്കിയ. ഏറ്റവും അധികം പ്രതിഫലം ലഭിക്കുന്ന നടിമാരിൽ ഒരാളായി പേരെടുത്ത താരം പെട്ടെന്ന് സിനിമകളിൽ നിന്ന് അപ്രത്യക്ഷയായി. 20 ലേറെ ചിത്രത്തിൽ നായികയായ താരത്തിന്റെ ഇന്നത്തെ ചിത്രം കണ്ടാൽ ഒരുപക്ഷേ ആരും തിരിച്ചറിയാൻ സാധ്യതയില്ല.
പ്ലാസ്റ്റിക് സർജറിക്ക് വിധേയായ താരം തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ മാറിയെന്നാണ ആരാധകർ പറയുന്നത്. അയേഷ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കിട്ടതോടെയാണ് വിമർശനവും ഉയർന്നത്. പലരും താരത്തിന്റെ പോസ്റ്റിന് താഴെ ഇത് പഴയെ നടിയാണോ എന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് പറഞ്ഞു. വിമർശനം അതിര് കടന്നതോടെ അയേഷ കമന്റ് ബോക്സ് ഓഫ് ചെയ്തു.
2004 ൽ ബോളിവുഡിൽ ടാർസൻ ദി വണ്ടർ കാർ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ താരം 2011 ൽ പുറത്തിറങ്ങിയ മോഡ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിക്കുന്നത്. മോഡലിംഗിലൂടെയാണ് അയേഷയുടെ കരിയർ ആരംഭിക്കുന്നത്. സൽമാൻ ഖാനൊപ്പം വാണ്ടഡ്, സൺഡേ, നോ സ്മോക്കിംഗ്, സലാം ഇ ഇഷ്ക്, ദേ താലി തുടങ്ങിയാണ് പ്രധാന ചിത്രങ്ങൾ.
View this post on Instagram
“>
View this post on Instagram