കാമുകൻ മറ്റൊരു വിവാഹം കഴിച്ചതറിഞ്ഞ യുവതി നവവധുവിന്റെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. പരിക്കേറ്റ യുവതിയുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുപിയിലെ വാരാണസിയിലാണ് സംഭവം. കിടപ്പുമുറിയിൽ കയറിയാണ് ഉറങ്ങിക്കിടന്ന നവവധുവിനെ ഇവർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചത്.
അവൻ എന്റേതല്ലെങ്കിൽ മറ്റാരുടെയുമാകില്ല എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം. സംഭവം നാടിനെയാകെ ഞെട്ടിച്ചിട്ടുണ്ട്. വാരാണസിയില ചോലപൂരിലാണ് ആക്രമണം അരങ്ങേറിയത്. ഉറങ്ങിക്കിടന്ന നവവധുവിന്റെ കഴുത്തറുത്തതോടെ ചോര ചീറ്റി തെറിച്ചു. ഇതോടെ എനിക്കും അവനും ഇടയിൽ ആരൊക്കെ വരുമോ അവരുടെയോക്കെ ഗതി ഇതാകുമെന്ന് യുവതി ഉറക്കെ വിളിച്ചു പറഞ്ഞു.
പരിക്കേറ്റ റോഷൻ എന്ന യുവതി അപകടനില തരണം ചെയ്തുവെന്നാണ് സൂചന. പ്രതിയെ പൊലീസ് പിടികൂടി. പ്രിയ ശർമ്മയെന്നാണ് ഇവരുടെ പേര്. ബബ്ലു അൻസാരി എന്നാണ് യുവാവിന്റെ പേര്. ബബ്ലുവിനെ പ്രിയയുടെ മാതാവിന്റെ പരാതിയിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബബ്ലുവും താനും മൂന്നുവർഷമായി പ്രണയത്തിലാണെന്നും തന്നെ വിവാഹ വാഗ്ദാനം നൽകി ഇയാൾ പീഡിപ്പിച്ചെന്നും പ്രിയ പൊലീസിന് മൊഴി നൽകി. ബബ്ലുവിനെ വിവാഹം ചെയ്യാനാണ് താൻ ആക്രമണത്തിന് മുതിർന്നതെന്നും യുവതി വ്യക്തമാക്കി.