വയനാടിനായി കൈകോർക്കാം എന്ന ആശയത്തോടെ താരസംഘടനയായ അമ്മ നടത്തുന്ന സ്റ്റേജ് ഷോയെക്കുറിച്ച് പ്രതികരിച്ച് നടൻ ധർമജൻ ബോൾഗാട്ടി. പരാതി പറയുന്നവർ പറയട്ടെയെന്നും സംഘടന എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് സംഘടനയിലുള്ളവർക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
അമ്മ സംഘടനയിൽ അംഗമായതിന് ശേഷം എല്ലാ ഷോകളിലും പങ്കെടുക്കാറുണ്ട്. ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്ന സംഘടനയാണ് അമ്മ. പുറത്തുനിന്നുള്ളവർ ഇതിനെക്കുറിച്ച് പറയുന്നതു പോലെയൊന്നുമല്ല കാര്യങ്ങൾ. വളരെ വലിയ കാര്യങ്ങളാണ് ഈ സംഘടന ചെയ്യുന്നത്. ഇപ്പോൾ ഈ ഷോ ചെയ്യുന്നതും നല്ലൊരു കാര്യത്തിന് വേണ്ടിയാണ്. ലാലേട്ടനും മമ്മൂക്കയ്‌ക്കും ഇതൊന്നും ചെയ്യേണ്ട ആവശ്യമൊന്നുമില്ല, പക്ഷെ അവർ വന്ന് ഇത് ചെയ്യുന്നത്, കലാകാരന്മാർ എന്ന നിലയിൽ നല്ല കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണ്. ‘അമ്മ’യെക്കുറിച്ച് ആരെന്ത് പറഞ്ഞാലും അതിന്റെ പേരിൽ ആരോടും വ്യക്തിവിരോധം കാണിക്കുന്നവരല്ല അമ്മ സംഘടനയിലെ അംഗങ്ങളെന്നും ധർമജൻ ബോൾഗാട്ടി പറഞ്ഞു.