ലക്നൗ : സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായി യുപി സുൽത്താൻപൂർ ജില്ലയിലെ ധനപത്ഗഞ്ച് ബ്ലോക്ക് മേധാവി സ്ഥാനം ബിജെപിയ്‌ക്ക് . ബിജെപിയുടെ പാർവതി ദേവിയാണ് 42 വോട്ടുകൾക്ക് വിജയിച്ചത്. എതിരാളിയായ എസ്പി സ്ഥാനാർത്ഥി ഉഷാ സിംഗ് 39 വോട്ടുകൾ നേടി. 81 ബിഡിസികളും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. വൻ പോലീസ് സുരക്ഷയ്‌ക്കിടയിലായിരുന്നു വോട്ട് എണ്ണൽ.
മായങ് കുടുംബത്തിൽ പെട്ടയാളാണ് ഉഷാ സിംഗ്. സ്വാതന്ത്ര്യത്തിനു ശേഷം, ബോക്ക് മേധാവി ഉഷാ സിംഗിന്റെ കുടുംബാംഗങ്ങൾക്കോ അടുത്ത ബന്ധമുള്ളവർക്കോ ആയിരുന്നു വച്ച് മാറിയിരുന്നത് . ആ കുടുംബ വാഴ്‌ച്ചയ്‌ക്കാണ് ഇപ്പോൾ അവസാനമായത്. മുൻ എംഎൽഎ ചന്ദ്രഭദ്ര സിംഗ് സോനുവിന്റെയും മുൻ മുഖ്യമന്ത്രി യശ്ഭദ്ര സിംഗ് മോനുവിന്റെയും അമ്മയാണ് ഉഷ സിംഗ്.