ചന്ദ്രയാൻ-3 പകർത്തിയ കൂടുതൽ ചിത്രങ്ങൾ പുറത്ത് വിട്ട് ഇസ്രോ. ഇതുവരെ ആരും കാണാത്ത ചിത്രങ്ങളാണ് ഐഎസ്ആർഒ എക്സിലൂടെ പുറത്തുവിട്ടത്. ലാൻഡറും റോവറും എടുത്ത ചിത്രങ്ങൾ പുറത്തുവിട്ടവയിൽ ഉൾപ്പെടുന്നു.
ചന്ദ്രോപരിതലത്തിൽ റോവർ കടന്നുപോയപ്പോഴുണ്ടായ അടയാളങ്ങൾ, അശോക സ്തംഭം പതിച്ച ഉപരിതലം, ഭൂമിയുടെ ചിത്രം തുടങ്ങിയവ പുറത്തുവിട്ട് ചിത്രങ്ങളിൽ ഉൾപ്പെടുന്നു.
[3/3] This image captured by the RI cam provides perhaps the best visual of Pragyan’s attempts to imprint India’s national emblem on the Lunar regolith.
As we know, this wasn’t very successful as the texture of Lunar soil near South Pole was found to be different than expected. pic.twitter.com/hBZhR6G8y7
— ISRO Spaceflight (@ISROSpaceflight) August 22, 2024
ദേശീയ ബഹിരാകാശ ദിനമായ ഇന്ന് കൂടുതൽ ചിത്രങ്ങൾ പുറത്തുവിടുമെന്ന് അറിയിച്ചിട്ടുണ്ട്. ഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് ദേശീയ ബഹിരാകാശ ദിന ആഘോഷങ്ങൾ നടക്കുന്നത്. രാഷ്‌ട്രപതി ദ്രൗപതി മുർമ്മു മുഖ്യാതിഥിയാകും.















