റാഞ്ചി : കഴിഞ്ഞ ആറ് വർഷങ്ങളായി തങ്ങൾക്കൊപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ ഭീകരനാണെന്ന് അറിഞ്ഞതിന്റെ ഞെട്ടലിലാണ് റാഞ്ചിയിലെ പ്രശസ്ത ആശുപത്രിയിലെ ജീവനക്കാർ. ഇവിടുത്തെ റേഡിയോളജിസ്റ്റ് ഡോക്ടറായിരുന്നു എടിഎസ് സംഘം അറസ്റ്റ് ചെയ്ത . ഇഷ്തിയാക് . ഇന്ത്യയിലെ ഈ മുഴുവൻ നെറ്റ്‌വർക്കിന്റെയും നേതാവ് ആണ് ഇഷ്തിയാക് .
റാഞ്ചിയിലെ ബരിയാതു ജോഡയിലെ ഒരു അപ്പാർട്ട്‌മെൻ്റിൽ നിന്നാണ് സംഘം ഇയാളെ പിടികൂടിയത്. ജംഷഡ്പൂർ സ്വദേശിയാണ്. കഴിഞ്ഞ 6 വർഷമായി റാഞ്ചി ആശുപത്രിയിൽ ജോലി ചെയ്തു വരികയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ആശുപത്രിയായ റാഞ്ചിയിലെ റിംസിൽ നിന്നാണ് എംബിബിഎസ് നേടിയത്.ഡോ. ഇഷ്തിയാക് ഈ മൊഡ്യൂൾ ജാർഖണ്ഡിലേക്കും രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നു. എകെ 47 ഉൾപ്പെടെ നിരവധി ആയുധങ്ങളും ഇയാൾ കണ്ടെടുത്തതായി റിപ്പോർട്ടുണ്ട് . രാജ്യത്തിനകത്ത് ഖിലാഫത്ത് പ്രഖ്യാപിക്കാനും തീവ്രവാദ പ്രവർത്തനങ്ങൾ നടത്താനും ഇഷ്തിയാഖ് പദ്ധതിയിടുകയായിരുന്നു .
റാഞ്ചി, ലോഹർദാഗ, ഹസാരിബാഗ് ജില്ലകൾ ഉൾപ്പെടുന്ന ജാർഖണ്ഡിലെ 16 സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയതായി ജാർഖണ്ഡ് ഐജി ഓപ്പറേഷൻ അമോൽ വി ഹോംകാർ പറഞ്ഞു. ഇതുവരെ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നായി 14 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.















