ചാലിശ്ശേരി: ചാലിശ്ശേരിയിൽ പനി ബാധിച്ച് യുവതി മരിച്ചു. ചാലിശ്ശേരി മുക്കൂട്ട കമ്പനിപ്പടി താമസിക്കുന്ന കണ്ടരാമത്ത് പുഞ്ചയിൽ സതീഷ്കുമാർ മകൾ ഐശ്വര്യ (25) യാണ് മരിച്ചത്. ചെന്നൈയിൽ കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാരിയായിരുന്നു ഐശ്വര്യ.
പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് ചെന്നൈയിൽ നിന്നെത്തി കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ കാണിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി കുന്നംകുളത്തേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.