കൊച്ചി; മോശമായി പെരുമാറിയെന്ന ജൂനിയർ ആർട്ടിസ്റ്റായ നടിയുടെ ആരോപണം നിഷേധിച്ച് നടൻ സുധീഷ്. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നും അവരുടെ ആരോപണം എന്തടിസ്ഥാനത്തിലാണെന്നും സുധീഷ് ചേദിച്ചു. യുവതിക്കെതിരെ മാനനഷ്ട കേസ് നൽകുന്നതടക്കമുള്ള കാര്യങ്ങൾ ആലോചിക്കുന്നുണ്ട്. നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും സുധീഷ് വ്യക്തമാക്കുന്നു.
അതേസമയം താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നതായി നടി ജുബിത വ്യക്തമാക്കി. സുധീഷ് വലിയ രീതിയിൽ കള്ളം പറയുന്നയാളാണെന്നും അവർ പറഞ്ഞു. സുധീഷ് എന്നെ വിളിച്ച് സംസാരിച്ചിട്ടുണ്ട്. ‘ഞായറാഴ്ചയാണ്, ലീവാണ്, നമുക്ക് ടൂർ പോകാം’ എന്നിങ്ങനെയാണ് സുധീഷ് വിളിച്ചു സംസാരിച്ചത്. ഭാര്യ വരുന്നുണ്ട്, ഞാൻ പിന്നെ വിളിക്കാം എന്ന് ശബ്ദം കുറച്ച് സുധീഷ് പറയും എന്നുമായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ഇതാണ് നടൻ നിഷേധിച്ച് രംഗത്തുവന്നത്.















