"മലയാള സിനിമ ചെയ്യാൻ താത്പര്യമില്ലായിരുന്നു"; തുറന്നുപറഞ്ഞ് നടി ശാരി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“മലയാള സിനിമ ചെയ്യാൻ താത്പര്യമില്ലായിരുന്നു”; തുറന്നുപറഞ്ഞ് നടി ശാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2024, 05:12 pm IST
FacebookTwitterWhatsAppTelegram

മലയാളത്തിലെ അരങ്ങേറ്റ ചിത്രത്തെ കുറിച്ച് പങ്കുവച്ച് നടി ശാരി. തമിഴ് സിനിമയിൽ സജീവമായിരുന്ന താരം പദ്മരാജൻ സംവിധാനം ചെയ്ത ദേശാടനക്കിളികൾ കരയാറില്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയത്. കാർത്തിക, ഉർവ്വശി, മോഹൻലാൽ എന്നിവർ അഭിനയിച്ച ചിത്രത്തിലേക്കുള്ള കടന്നുവരവിനെ കുറിച്ച് സംസാരിക്കുകയാണ് ശാരി.

സ്വകാര്യ യൂട്യൂബ് ചാനലിലൂടെയായിരുന്നു ശാരിയുടെ പ്രതികരണം. വർഷങ്ങൾക്ക് ശേഷം നടി കാർത്തികയെ കണ്ടതിന്റെ സന്തോഷവും താരം പങ്കുവക്കുന്നുണ്ട്. “പദ്മരാജൻ സാറാണ് സിനിമ ചെയ്യാൻ എന്നെ ആദ്യം വിളിച്ചത്. അപ്പോൾ തന്നെ എനിക്ക് പറ്റില്ല എന്നാണ് ഞാൻ അദ്ദേഹത്തോ‌‌ട് പറഞ്ഞത്. കാരണം മലയാള സിനിമ ചെയ്യാൻ എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. അദ്ദേഹത്തോട് ഇക്കാര്യം ഞാൻ തുറന്നു പറയുകയും ചെയ്തു.

തെലുങ്കു, തമിഴ്, കന്നട സിനിമകളിൽ മാത്രമേ അഭിനയിക്കാൻ വിടുള്ളൂവെന്ന് എന്റെ വീട്ടുകാരും അദ്ദേഹത്തോട് പറഞ്ഞു. രണ്ട് കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. നീ ഹീറോയാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ആദ്യം കേട്ടപ്പോൾ ഞാൻ ഞെട്ടിപോയി, പിന്നെ സിനിമയിൽ രണ്ട് നടിമാരുണ്ടെന്ന് അതിലൊരു കഥാപാത്രം നീ ചെയ്യണമെന്നും പറഞ്ഞു.

മലയാളം സംസാരിക്കാൻ പോലും അറിയാത്ത ഞാൻ എങ്ങനെയാണ് ഇത്രയും ബോൾഡ് ആയിട്ടുള്ള കഥാപാത്രം ചെയ്യുന്നതെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ഞാനാണ് ഈ പടത്തിന്റെ സംവിധായകൻ ഞാന‍െല്ലാം പഠിപ്പിച്ച് തരാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ആദ്യം സീൻ എടുത്തപ്പോൾ തന്നെ എന്നെ പറഞ്ഞുവിടും എന്നാണ് കരുതിയത്. കാർത്തികയാണ് എനിക്ക് പല ഡയലോ​ഗുകളും പഠിപ്പിച്ച് തന്നത്. അദ്ദേഹം എന്നെ എന്തിന് തെരഞ്ഞെ‌ടുത്തു എന്നത് ദൈവത്തിന് മാത്രമറിയാം. ​തന്റെ ​ഗുരുസ്ഥാനീയനായിരുന്നു പദ്മരാജൻ സാറെന്നും ശാരി പറഞ്ഞു.

Tags: MALAYALAM MOVIEactressSari
ShareTweetSendShare

More News from this section

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

ഷാജി പാപ്പനും ടീമും മുൻ നിശ്ചയിച്ച പ്രകാരം തന്നെ എത്തും; ആട് 3 ആഗോള റിലീസ് മാർച്ച് 19 ന്

മമ്മൂട്ടി മോഹൻലാൽ , സൂപ്പർ താര സംഗമ ചിത്രം പേട്രിയറ്റിന് തിയേറ്ററുകളിൽ വിലക്ക്

ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ്

കേരള സ്റ്റോറി 2 ഹൈക്കോടതി ബുധനാഴ്ച കാണും

ഓട്ടംതുള്ളലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies