അഭിനയം നിർത്താമെന്ന് പല തവണ ചിന്തിച്ചിട്ടുണ്ടെന്ന് നടി ഉഷ. കലാകാരി എന്ന നിലയിലാണ് താൻ സംസാരിക്കുന്നതെന്നും സാംസ്കാരിക വകുപ്പ് എന്താണ് ചെയ്ത് തരേണ്ടത് എന്നതിനെ കുറിച്ച് വനിത സംഘടനകൾ ചർച്ച ചെയ്യുകയാണെന്നും ഉഷ പറഞ്ഞു.
പരാതി നൽകാനായി നടിമാർ മുന്നോട്ട് വരണം. പരാതി പറഞ്ഞാലും പറഞ്ഞില്ലെങ്കിലും മോശമായ കാര്യങ്ങളാണ് ആളുകൾ അവർക്കെതിരെ പറയുന്നത്. പല സ്ത്രീകളും പരാതി പറയാതിരിക്കാനുള്ള പ്രധാന കാരണമിതാണ്. കുടുംബം ആയിട്ട് ജീവിക്കുന്നവർക്കും അത് ബുദ്ധിമുട്ട് വരുമ്പോൾ ഇത് പുറത്ത് പറയരുതെന്ന് അവർ പറയും.
ഇത് മാറണമെങ്കിൽ പൊതുസമൂഹം അവർക്കൊപ്പം നിൽക്കണം. എന്റെ സുഹൃത്തുക്കളിൽ പലരും ഇത്തരം കാര്യങ്ങൾ അനുഭവിച്ചിട്ടുണ്ട്. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഗീതാ വിജയൻ തന്നെ ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പ്രസ്താവന നടത്തിയിട്ടുണ്ട്. അത് മൂലം അവർക്ക് പല അവസരങ്ങളും നഷ്ടമാവുകയും ചെയ്തിരുന്നു.
അഭിമാനത്തോടെ എനിക്ക് കഴിയില്ല എന്ന് ഉറപ്പിച്ച് പറയണം. ഈ മേഖലയിൽ തന്നെ പ്രവർത്തിക്കണമെന്ന് നിർബന്ധമില്ല. മറ്റ് പല ജോലികൾ ചെയ്തും ജീവിക്കാം. ഞാൻ പോലും ഒരവസരത്തിൽ അഭിനയിക്കണ്ട എന്ന് വിചാരിച്ചതാണ്. ഇക്കാര്യം ഞാൻ മന്ത്രിയും നടനുമായ ഗണേഷിനോട് പറഞ്ഞിരുന്നു.
സിനിമാ മേഖലകളിലെ പ്രശ്നങ്ങളിൽ ഇനി മുതലെങ്കിലും സർക്കാർ ഇടപെടണം. പല പെൺകുട്ടികളും സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിട്ടുണ്ട്. പക്ഷേ പുറത്ത് വന്ന് പരാതി നൽകാനുള്ള ധൈര്യവും അവർ കാണിക്കണം. എന്റെ പുറകിലൊന്നും ആരും വന്ന് തട്ടിയിട്ടില്ല. അവസരം വേണമെങ്കിൽ വിട്ടുവീഴ്ച ചെയ്യണമെന്നും ആരും പറഞ്ഞിട്ടില്ലെന്നും നിഷ പറഞ്ഞു.















