വിഖ്യാത സംവിധായകൻ.. ഇന്ത്യ കണ്ട പ്രഗത്ഭനായ സംവിധായകൻ.. രഞ്ജിത്തിന് ഇത്തരം വിശേഷണങ്ങൾ ചാർത്തിക്കൊടുക്കാൻ മത്സരിക്കുന്ന സംസ്കാരിക മന്ത്രിയിൽ നിന്ന് മറ്റേന്തെങ്കിലും പ്രതിഷിക്കുന്നുണ്ടോ… സഖാക്കളെ..! ഇത് കേരളമാണ് നമ്പർ വൺ കേരളം. പുരോഗമന-സ്ത്രീപക്ഷ മേലങ്കിയണിഞ്ഞ് നികുതി പണത്തിൽ ഓടുന്ന പ്രസ്ഥാനങ്ങളിൽ ഞെളിഞ്ഞിരുന്ന് “മറ്റേപരിപാടി” കാണിക്കുന്ന അദ്ധ്യക്ഷന്മാർക്കെതിരെ മൗനം ഭുജിക്കുന്ന പുരസ്കാര ദാഹികളായ പുരോഗമനക്കാരെയും പ്രസ്ഥാനങ്ങളെയും ആമസോൺ കാട്ടിലെ തീപിടിത്തിൽ കണ്ണീരൊഴുക്കുന്ന വിദ്യാർത്ഥി-യുവജന സംഘടനകളെയും കണ്ടവരുണ്ടോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.
ഇടതുപക്ഷ സഹായാത്രികയും നടിയുമായ ശ്രീലേഖ മിത്ര ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനും “76 മുതൽ ” എസ്.എഫ്.ഐക്കാരനുമായ രഞ്ജിത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും വാ തുറക്കാൻ ഇടതുപക്ഷ സംഘടനകൾ തയാറാവാത്തത് ലജ്ജിപ്പിക്കുന്നതാണെന്ന് സോഷ്യൽ മീഡിയ. പാർട്ടിക്കും സംഘടനയ്‌ക്കും പുറത്തുള്ളതോ ഇഷ്ടക്കാരോ അല്ലെങ്കിൽ പോസ്റ്റും സ്റ്റാറ്റസുകളും കുറിപ്പുകളും മിനിട്ടുകൾക്കുള്ളിൽ വൈറലാക്കുന്ന ഗുൽമോഹർ സൈബർ സഖാക്കളും ലൈംഗികാതിക്രമ വിഷയത്തിൽ ഇത് നടന്നത് കേരളത്തിലാണെന്ന കാര്യം മഃനപൂർവം മറന്നിരിക്കാമെന്നാണ് നെറ്റിസൺസ് പറയുന്നത്.
രഞ്ജിത്തിനെതിരെ പല കോണിൽ നിന്ന് ആരോപണം കടുത്തിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്നോ സിനിമാ സംഘടനകളിൽ നിന്നോ ഒരക്ഷരം പറയാൻ ആർജവം കാണിച്ചിട്ടില്ല. ചില ഒറ്റപ്പെട്ട പ്രതികരണങ്ങളില്ലാതെ മറ്റൊന്നും ഉണ്ടായില്ലാ എന്നതും ഞെട്ടിപ്പിക്കുന്നതാണ്. രഞ്ജിത്തിനെതിരെ പരാതി നൽകാൻ തയാറാണെന്ന് നടി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അവരെ ബന്ധപ്പെടാനോ തുടർ നടപടി സ്വീകരിക്കാനോ തയാറാകാതെ അക്കാദമി ചെയർമാന് കുടപിടിക്കുന്ന തത്രപാടിലാണ് സാംസ്കാരിക വകുപ്പ്.















