വിവാഹത്തെ പോലെ ആരാധകരെ ഞെട്ടിപ്പിക്കുന്നതായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക്കിന്റെയും നടിയും മോഡലുമായ നടാഷയുടെയും വേർപിരിയൽ. വിവാഹമോചനം ഇരുവരും സോഷ്യൽ മീഡിയയിലൂടെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഹാർദിക്കിന്റെ സ്വഭാവ ദൂഷ്യമാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ വേർപിരിയൽ പിന്നിലെ കാരണം താരത്തിന്റെ സ്വഭാവം തന്നെയാണെന്ന് ഒരു ദേശീയ മാദ്ധ്യമവും വെളിപ്പെടുത്തുന്നു.
എല്ലാം താനാണെന്ന ഭാവമാണ് ഹാർദിക്കിനെന്നും തന്നിലേക്ക് കൂടുൽ ശ്രദ്ധ ആകർഷിക്കുന്ന സ്വഭാവം നടാഷയ്‌ക്ക് സഹിക്കാനായില്ല എന്നുമാണ് വിവരം. ഹാർദിക്ക് സെലിബ്രറ്റി സ്റ്റാറ്റസ് ആഘോഷിച്ച് ജീവിക്കാനാണ് ശ്രമിച്ചിരുന്നത്. നടാഷ ഒരു സ്വകാര്യ ജീവിതവുമാണ് ആഗ്രഹിച്ചിരുന്നത്. മാദ്ധ്യമങ്ങളും പൊതുസമൂഹവും ജീവിതത്തിലിടപെടുന്നത് ഇവരുടെ ബന്ധത്തിൽ വിള്ളലുകൾ വീഴ്‌ത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇവർ വേർപിരിയലിലേക്ക് എത്തിയത്. വിവരം ഹാർദിക്കിന്റെ കുടുംബത്തിൽ നിന്ന് ലഭിച്ചതെന്നാണ് വാർത്ത പുറത്തുവിട്ട ടൈംസ് നൗ വാദിക്കുന്നത്.ജൂലായ് 18നാണ് ഇരുവരും ഔദ്യോഗികമായി വേർപിരിയൽ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ നടാഷ മകൻ അഗസ്ത്യക്കൊപ്പം ഇന്ത്യ വിടുകയും ചെയ്തിരുന്നു.